തലശ്ശേരി: സ്‌പോര്‍ട്ടിങ്ങ് യൂത്ത്‌സ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കരോക്കെ ഗാനമേളയുടെ രണ്ടാം വാര്‍ഷികാഘോഷവും ഓണാഘോഷവും നാളെ രാവിലെ 10 മണി മുതല്‍ തിരുവങ്ങാട് ഗവ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പരിപാടിയില്‍ അന്‍സി ചാലക്കരയുടെ കവിതാ സമാഹാരമായ കഥയറിയാതെ എന്ന പുസ്തകം എം.മുകുന്ദന്‍ പ്രകാശനം ചെയ്യും. പത്രസമ്മേളനത്തില്‍ സി.വി.സുധാകരന്‍, പ്രദീപ് ചൊക്ലി, കെ.എസ്.നമ്പീശന്‍, കെ.എന്‍.രാജീവന്‍, സുനീഷ്, മഹേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
















