കണ്ണൂര്‍: കേന്ദ്രമാനവവിഭവശേഷി മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ശിക്ഷണ്‍ സന്‍സ്ഥാന്‍ കണ്ണൂരും ചിറക്കല്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി ഒരുമ 2018 എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി ഇന്ന്. ജെഎസ്എസ് കണ്ണൂര്‍ ചെയര്‍മാന്‍ രഞ്ജിത്ത് സര്‍ക്കാറിന്റെ അധ്യക്ഷതയില്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി പരിപാടി ഉദ്ഘാടനം ചെയ്യും. ചിറക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.സോമന്‍ മുഖ്യാതിഥിയായിരിക്കും. കെ.പി.പവിത്രന്‍, സുനില്‍ ദത്തന്‍, കെ.ഒ.സപ്ന, എന്‍.കെ.ദേവദാസ്, നിഷ തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് ചിറക്കല്‍ പഞ്ചായത്തിലെ കുട്ടികള്‍ക്കായി ഹെല്‍ത്ത് ബേബി മത്സരവും കലാപരിപാടികളും അരങ്ങേറും.
















