ന്യൂദല്‍ഹി: ആസാമില്‍ ഉള്‍ഫ ഭീകരർ തട്ടിക്കൊണ്ടുപോയ ബിജെപി നേതാവിന്റെ മകനെ മോചിപ്പിച്ചു. ബിജെപി നേതാവ് രാത്‌നാസ്വര്‍ മോറന്റെ മകന്‍ കുല്‍ദീപ് മോറനെയാണ് (27) മോചിപ്പിച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് 27 നാണ് കുല്‍ദീപിനെ ഉള്‍ഫ ഭീകരർ തട്ടിക്കൊണ്ടുപോയത്. ആസാം-അരുണാചല്‍പ്രദേശ് അതിര്‍ത്തിയില്‍ നിന്നാണ് കുല്‍ദീപിനെ ഭീകരർ തട്ടിയെടുത്തത്. തുടർന്ന് സുരക്ഷാ സേന കുല്‍ദീപിനെ മ്യാന്‍മാര്‍-അരുണാചല്‍പ്രദേശ് അതിര്‍ത്തിയിൽ വച്ച് മോചിപ്പിക്കുകയായിരുന്നു.
















