ആലപ്പുഴ: ബീച്ചിലും പരിസര പ്രദേശങ്ങളിലും പട്ടം പറത്തുന്നത് ഒഴിവാക്കണമെന്ന് കെഎസ്ഇബി അറിയിച്ചു. പൊട്ടിയ പട്ടങ്ങളുടെ അവശിഷ്ടങ്ങള്‍ വൈദ്യുതി ലൈനില്‍ വീണ് തുടര്‍ച്ചയായി വൈദ്യുത തടസ്സം നേരിട്ടതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ പ്രദേശങ്ങളില്‍ പട്ടം പറത്തുന്നത് നിരോധിച്ചിരുന്നു. ഇതു ലംഘിച്ച് പട്ടം പറത്തുന്നതിനാല്‍ ഇവ പൊട്ടി വൈദ്യുതി ലൈനില്‍ വീണ് വൈദ്യുതി വിതരണത്തിനും വൈദ്യുതി അപകടങ്ങള്‍ക്കും ഇടവരുത്തുന്നു. പൊതുജനങ്ങള്‍ ആലപ്പുഴ ബീച്ചിലും പരിസരപ്രദേശങ്ങളിലും പട്ടം പറത്തുന്നത് ഒഴിവാക്കി കെഎസ്ഇബിയുമായി സഹകരിക്കണമെന്ന് ആലപ്പുഴ ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
















