ഓക്ക്‌ലന്‍ഡ്: അക്രമകാരിയായ മോഷ്ടാവിനെ നേരിടാനൊരുങ്ങുമ്പോള്‍ ഏവരും രണ്ട് വട്ടം ആലോചിക്കും. എന്നാല്‍ ന്യൂസിലന്‍ഡിലെ ഭാരത വംശജയായ ആറ് വയസ്സുകാരി, സറ പട്ടേലിന് ഒട്ടും ചിന്തിക്കേണ്ടി വന്നില്ല. അവള്‍ ആ ആയുധധാരിയായ മോഷ്ടാവിനെ തടയുക തന്നെ ചെയ്തു.
ഓക്ക്‌ലന്‍ഡിലെ തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക്ക് ഷോപ്പില്‍ മുഖംമൂടി ധരിച്ച് മോഷ്ടാവ് അതിക്രമിച്ച് കയറി മോഷ്ടിക്കാനും ആക്രമിക്കാനും ശ്രമിക്കുമ്പോഴായിരുന്നു പെണ്‍കുട്ടിയുടെ വീരോചിതമായ പ്രവര്‍ത്തി. സിസിടിവി ക്യാമറയില്‍ എല്ലാ സംഭവങ്ങളും വ്യക്തമായി പതിയുകയും ചെയ്തു. ഷോപ്പിലെ ജീവനക്കാരിലൊരാളെ ഇയാള്‍ അക്രമിക്കാന്‍ തുനിയുന്നതിനിടെ പെണ്‍കുട്ടി മോഷ്ടാവിനെ തടയുകയായിരുന്നു.
തന്റെ മകളെ ഓര്‍ത്ത് അഭിമാനം കൊള്ളുന്നതായി സറയുടെ അച്ഛന്‍ സുഹൈല്‍ പട്ടേല്‍ ഒരു ടിവി പ്രോഗ്രാമില്‍ പറഞ്ഞു. എന്തായാലും യൂട്യൂബിലും മറ്റ് സോഷ്യല്‍ മീഡയകളിലും പെണ്‍കുട്ടിയുടെ ധീരത തെളിയിക്കുന്ന വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്.
https://youtu.be/Y_zvnEplzec
















