കണ്ണൂര്‍: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്കും എക്സിക്യുട്ടീവ് ഓഫീസര്‍മാര്‍ക്കും നിത്യവേതന ജോലിക്കാര്ക്കുമുളള ഉത്സവബത്തയും അഡ്വാന്‍സ് തുകയും വര്‍ധിപ്പിച്ചു. ഉത്സവബത്ത 500 രൂപയും, അഡ്വാന്‍സ് തുകയില്‍ 2000 രൂപയുമാണ് വര്‍ധിപ്പിച്ചത്. അതോടെ ഏറ്റവും കുറഞ്ഞ ഉത്സവബത്ത 5500 രൂപയും, കൂടിയത് 6500 രൂപയുമായി. അഡ്വാന്‍സ് തുക 12000 രൂപയായാണ് ഉയര്‍ത്തിയത്. നിത്യവേതനാടിസ്ഥാനത്തില് ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഉത്സവബത്ത 250 രൂപ വര്‍ധിപ്പിച്ച് 3250 രൂപയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: