കണ്ണൂര്‍: തെക്കി ബസാറിലെ രാഗം സ്‌കൂള്‍ ഓഫ് വെസ്‌റ്റേണ്‍ മ്യൂസിക് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 17 ന് രാഗം ഈവ് 2016 സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് 5.30 ന് കഥാകൃത്ത് ടി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. തൃശ്ശൂര്‍ ചേതന മ്യൂസിക് അക്കാദമിയുടെ ഡയറക്ടര്‍ ഫാ.തോമസ് ചക്കാലമറ്റത്ത് മുഖ്യാതിഥിയാകും. കൂടാതെ പൂര്‍വവിദ്യാര്‍ഥികളും നിലവിലെ വിദ്യാര്‍ഥികളും അവതരിപ്പിക്കുന്ന പാശ്ചാത്യ ശാസ്ത്രീയ സംഗീത നിശ, രാഗം ചില്‍ഡ്രന്‍സ് ഓര്‍ക്കസ്ട്ര തുടങ്ങി വിവിധ കലാപരിപാടികളും സിനിമാ പിന്നണിഗായിക സയനോര ഫിലിപ്പ് അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും. രാഗം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫിലിപ്പ് ഫെര്‍ണാണ്ടസ്, വിഷ്ണു.എസ്.നായര്‍, സി.കെ.സുജിത്ത്, സയനോരഫിലിപ്പ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















