കണ്ണൂര്‍: കൊലപാതക രാഷ്ര്ടീയത്തിനെതിരെ ഒറ്റയാള്‍ പദയാത്ര സംഘടിപ്പിക്കുമെന്ന് കണിയാങ്കണ്ടി ഉപശ്ലോകന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം കണ്ണൂര്‍ ജില്ലയില്‍ മൂന്ന് മനുഷ്യജീവനുകളാണ് രാഷ്ര്ടീയ സംഘര്‍ഷത്തില്‍ നഷ്ടപ്പെട്ടത്. ഇത് ഇല്ലാതാക്കാന്‍ മുഴുവനാളുകളും രംഗത്തിറങ്ങണം. രാഷ്ര്ടീയ സ്വാധീനങ്ങള്‍ക്ക് വഴങ്ങി പോലീസും അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് പദയാത്ര. 12 ന് രാവിലെ 11 ന് ഉരുവച്ചാലില്‍ നിന്ന് തില്ലങ്കേരിയിലേക്കാണ് ഒറ്റയാള്‍ പദയാത്ര നടത്തുന്നത്.
















