ചെറുതാഴം: ശ്രീകൃഷ്ണപുരം ക്ഷേത്രത്തില്‍ യോഗക്ഷേമസഭയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ മൂന്നുദിവസമായി നടന്നുവന്ന കൃഷ്ണ യജുര്‍വേദ തൈത്തിരീയ സംഹിതാ മുറജപം സമാപിച്ചു. സമാപന ദിവസത്തില്‍ വേദമന്ത്രങ്ങള്‍ കേള്‍ക്കാന്‍ വിവിധ ദേശങ്ങളില്‍ നിന്നുള്ള ബ്രാഹ്മണപണ്ഡിതര്‍ ക്ഷേത്രസന്നിധിയിലെത്തി. ക്ഷേത്രം ഉപ്പിലി വാദ്ധ്യാന്‍ ഇല്ലത്ത് നടന്ന വേദവിചാര സഭയില്‍ മുറജപിച്ച മുഖ്യ ആചാര്യന് കൊമ്പങ്കുളം സാരസ്വതന്‍ നമ്പൂതിരിയെ യോഗക്ഷേമ സഭക്കുവേണ്ടി ജില്ലാ സെക്രട്ടറി മഞ്ചക്കല്‍ രാധാകൃഷ്ണന് നമ്പൂതിരി, കോ-ഓര്‍ഡിനേറ്റര്‍ നീലമന ദാമോദരന്‍ നമ്പൂതിരി എന്നിവര്‍ പ്രശസ്തിപത്രവും ഫലകവും നല്കി ആദരിച്ചു.
















