കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസ് കൊല്‍ക്കത്തയിലെ കുടുംബ വീട്ടിലെ തടങ്കലില്‍ നിന്ന് 1941ല്‍ രക്ഷപ്പെട്ട കാര്‍ കുടുംബാംഗങ്ങള്‍ നന്നാക്കിയെടുത്തു. ബ്രിട്ടീഷുകാര്‍ വീട്ടുതടങ്കലിലാക്കിയ അദ്ദേഹം നാലു വാതിലുകളുള്ള സ്വന്തം ജര്‍മ്മന്‍ സെഡാനിലാണ് രക്ഷപ്പെട്ടത്.
കാര്‍ കാലങ്ങളായി കൊല്‍ക്കത്തയിലെ വീട്ടുമുറ്റത്ത് കിടപ്പുണ്ട്. പ്രശസ്ത കാര്‍ നിര്‍മ്മാതാക്കളായ ഓഡിയുടെ സഹായത്തോടെയാണ് ഇത് നന്നാക്കി പെയിന്റടിച്ച് സ്മാരകമാക്കുന്നത്. അറ്റകുറ്റപ്പണികളും മറ്റും ഡിസംബറില്‍ പൂര്‍ത്തിയാകും.
ബിഎല്‍എ 7169 എന്ന നമ്പറുകള്ള കാറിലാണ് 1941 ജനുവരിയില്‍ നേതാജിയെ ജ്യേഷ്ഠന്‍ ശരത്ചന്ദ്രബോസിന്റെ മകന്‍ ശിശിര്‍കുമാര്‍ ബോസ് കൊല്‍ക്കത്തയില്‍ നിന്ന് ഗോമുഖിലേക്ക് കൊണ്ടുപോയത്. 71ലാണ് കാര്‍ അവസാനമായി ഓടിച്ചത്, അതും ശിശിര്‍ കുമാര്‍ ബോസ്.
















