അങ്കമാലി: വീട്ടില്‍ കയറി സ്ത്രീയേയും കുട്ടികളെയും ആക്രമിച്ച കേസിലെ ഒന്നാം പ്രതി പിടിയില്‍. കിടങ്ങൂര്‍ വലിയോലിപറമ്പില്‍ ആഷികി (24)നെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. ആഗസ്റ്റ് 25 ന് ആഴകത്തുള്ള റോയിയുടെ വീട് ആക്രമിച്ച് ഭാര്യയേയും മക്കളയും മര്‍ദ്ദിക്കുകയും വീട്ടുപകരണങ്ങളും കാര്‍ഷിക വിളകളും നശിപ്പിച്ചതു സംബന്ധിച്ച് ലഭിച്ച പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
ആഗസ്റ്റ് 25ന് രാത്രി 7.30 ഓടെയാണ് സംഭവം. കേസിലെ രണ്ടാം പ്രതിയായ ലിജോ , മൂന്നാം പ്രതിയായ ദില്‍ജിത്ത് എന്നിവരെ പോലിസ് നേരത്തേ പിടികൂടിയിരുന്നു. മദ്യത്തിനും കഞ്ചാവിനും അടിമയായ ആഷിക് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. അങ്കമാലി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. അങ്കമാലി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പി എച്ച്. സമീഷ്, പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ രാജന്‍, എ.എസ്.ഐ സുകേശന്‍, സി.പി.ഒ. ജിസ് മോന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
















