ചേര്‍ത്തല: തൊഴില്‍ തര്‍ക്കം പരിഹരിക്കാതെ വാരനാട് മാക്ഡവ്വല്‍ കമ്പനി വസ്തുവില്‍ക്കാനുള്ള ശ്രമം തൊഴിലാളിയൂണിയനുകള്‍ തടഞ്ഞു. വാരനാട് മാക്ഡവ്വല്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് തെക്ക് വശത്തുള്ള കെട്ടിടങ്ങളും ഏകദേശം മൂന്ന് ഏക്കര്‍ വരുന്ന സ്ഥലവുമാണ് വില്‍ ക്കാന്‍ ശ്രമം നടന്നത്. ഇത് കമ്പനിയിലെ എല്ലാ തൊഴിലാളി യൂണിയനുകളും ചേര്‍ന്ന് തടയുകയായിരുന്നു.
കമ്പനിയില്‍ നിലവില്‍ തൊഴിലാളികള്‍ എത്താറുണ്ടെങ്കിലും ആറു മാസമായി ഉല്‍പ്പാദനം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇവര്‍ക്ക് കൃത്യമായി ശമ്പളം പോലും ലഭിക്കുന്നില്ല. ജോലി സ്ഥിരത പോലും ഇവര്‍ക്ക് ഇല്ല.
പലരും പിരിഞ്ഞ് പോയി. ഈ സാഹചര്യത്തിലാണ് കമ്പനി വസ്തു വില്ക്കാന്‍ ഗൂഢനീക്കം നടന്നത്.
















