ആലപ്പുഴ: ശ്രീരാമ ജന്മഭൂമി ഭക്തര്‍ക്കായി തുറന്നുകൊടുത്തതിലൂടെ ചരിത്രത്തില്‍ ഇടംനേടിയ അയോദ്ധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് ജില്ലയുടെ കളക്ടര്‍ ആയിരുന്ന കെ.കെ.നായരുടെ 109-ാമത് ജന്മദിനാഘോഷം 11ന് വൈകിട്ട് നാലിന് ചന്ദനക്കാവ് എന്‍എസ്എസ് കരയോഗം ഹാളില്‍ നടക്കും.
കൈനകരി സ്വദേശിയാണ് കെ.കെ. നായര്‍. ആഘോഷപരിപാടികളോടനുബന്ധിച്ച് സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ മെമ്പര്‍ സുഭാഷ് വാസു ഉദ്ഘാടനം ചെയ്യും. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ മുഖ്യപ്രഭാഷണം നടത്തും.
ആര്‍എസ്എസ് വിഭാഗ് സഹ സംഘചാലക് വി.എന്‍. രാമചന്ദ്രന്‍ സ്‌കോളര്‍ഷിപ്പ് വിതരണം നടത്തും. കെ.കെ. നായര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് പി. സുനില്‍ അദ്ധ്യക്ഷത വഹിക്കും. വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. ഹരി, കരയോഗം സെക്രട്ടറി രാജഗോപാല്‍ ചെമ്മിണിക്കര എന്നിവര്‍ ആശംസയര്‍പ്പിക്കും.
ട്രസ്റ്റ് രക്ഷാധികാരി കെ.കെ. പത്മനാഭപിള്ള ഭദ്രദീപം തെളിയിക്കും. വിഎച്ച്പി ജില്ലാ പ്രസിഡന്റ് ആര്‍. രുദ്രന്‍ സ്വാഗതവും ട്രസ്റ്റ് സെക്രട്ടറി കെ.വി. ഉണ്ണികൃഷ്ണന്‍ നന്ദിയും പറയും.
















