ആലപ്പുഴ: എസ്ഡിവി ടേബിള്‍ ടെന്നീസ് അക്കാദമി സംഘടിപ്പിക്കുന്ന പ്രഥമ എസ്ഡിവി ഓപ്പണ്‍ ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റ് എസ്ഡിവി സെന്‍ട്രല്‍ സ്‌കൂള്‍ അങ്കണത്തിലുള്ള എസ്ഡിവി ടേബിള്‍ ടെന്നീസ് അക്കാദമിയില്‍ നാളെ മുതല്‍ 11 വരെ നടക്കും. ഇന്ത്യയിലെ ഏറ്റവും വലിപ്പമേറിയതും അത്യാധുനികമായ ടെറാഫല്‍ക്‌സ് അറീനയില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവിഭാഗത്തില്‍ പെട്ട വിജയികള്‍ക്കും ട്രോഫികളും പ്രൈസ്മണിയും സമ്മാനമായി നല്കും.
മത്സരത്തിന്റെ ഉദ്ഘാടനം ഒമ്പതിന് വൈകുന്നേരം നാലിന് കെ.സി. വേണുഗോപാല്‍ എംപി നിര്‍വഹിക്കും. സമാപനം 11ന് വൈകുന്നേരം ആറിന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കാണ് ഉദ്ഘാടനം ചെയ്യുക. സമ്മാനദാനവും അദ്ദേഹം നടത്തും. ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. കൃഷ്ണന്‍, നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, പ്രിന്‍സിപ്പല്‍ ഇന്ദു ദത്ത്, റോണി മാത്യു, മുരളി കൈമള്‍, പി.കെ. വെങ്കിട്ടരാമന്‍ എന്നിവര്‍ പങ്കെടുക്കും. നാനൂറോളം കായികതാരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് കെ. ജോണ്‍ അറിയിച്ചു.
















