കണ്ണൂര്‍: ദേശീയ പോഷകാഹാര വാരത്തിന്റെ ഭാഗമായി നാഷണല്‍ ഹെല്‍ത്ത് മിഷനും ഐസിഡിഎസ് പദ്ധതിയും ചേര്‍ന്ന് പോഷകാഹാര വാരാചരണം സംഘടിപ്പിച്ചു. വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്നു. വാരാചരണത്തിന്റെ ഭാഗമായി അങ്കണവാടി പ്രവര്‍ത്തകര്‍ക്കായി പോഷകാഹാര മത്സരം സംഘടിപ്പിച്ചു. പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ.ജ്യോതി അധ്യക്ഷത വഹിച്ചു. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.കെ.വി.ലതീഷ്, സ്‌കൂള്‍ ഹെല്‍ത്ത് ജില്ലാ കോര്‍ഡിനേറ്റര് ഡയോണ ചന്ദ്രന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
















