മാച്ചേരി: മാച്ചേരി ന്യൂ യുപി സ്‌കൂളില്‍ അധ്യാപകദിനം സമുചിതമായി ആചരിച്ചു. പിടിഎ പ്രസിഡണ്ട് കെ.പ്രശാന്തന്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്‍, മാച്ചേരി ഡിവിഷന്‍ കൗണ്‍സിലര്‍ കെ.പി.സജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. വിമരിച്ച അധ്യാപകരെ പൊന്നാടയണിയിച്ച് ആദരിച്ചു. അധ്യാപകരായ ടി.പവിത്രന്‍, ഇ.കെ.അശോകന്‍ എന്നിവര്‍ സംസാരിച്ചു. വിരമിച്ച അധ്യാപകരായ സി.ഗോവിന്ദന്‍, കെ.വിജയന്‍, കെ.കെ.രവീന്ദ്രന്‍, എന്‍.കമലാക്ഷി, പി.കെ.സുമംഗല, ഇ.പി.വിമല എന്നിവര്‍ അനുഭവങ്ങള്‍ പങ്കിട്ടു. ഹെഡ്മാസ്റ്റര്‍ പി.സജീവന്‍ സ്വാഗതവും കെ.ശ്രീലത നന്ദിയും പറഞ്ഞു.
















