
കണ്ണൂര്‍: എബിവിപി കണ്ണൂര്‍ നഗര്‍സമിതി അംഗം സച്ചിന്‍ ഗോപാല്‍ നാലാം ബലിദാന വാര്‍ഷികം വിവിധ പരിപാടികളോടെ ആചരിച്ചു. ബലിദാന ദിനാചരണത്തിന്റെ ഭാഗമായി ഇന്നലെ കാലത്ത് കൊറ്റാളിയിലെ വീട്ടുവളപ്പില്‍ സാംഘിക്കും പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു.. സാംഘിക്കില്‍ ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് ബൗധിക് പ്രമുഖ് ജയപ്രകാശ് മുഖ്യ പ്രഭാഷണം നടത്തി.. വൈകുന്നേരം കണ്ണൂര്‍ പാര്‍ക്കന്‍സ് ഓഡിറ്റോറിയത്തില്‍ എബിവിപിയുടെ ആഭിമുഖ്യത്തില്‍ നടന്ന മത ഭീകരതക്കെതിരെ വിദ്യാര്‍ത്ഥി സംഗമത്തില്‍ എബിവിപി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഒ.നിധീഷ് മുഖ്യപ്രഭാഷണം നടത്തി. എബിവിപി പ്രവര്‍ത്തകര്‍ ചടങ്ങില്‍ രക്തദാന, അവയവദാന സമ്മതപത്രം കൈമാറി. പരിപാടിയില്‍ ദേശീയ സംസ്ഥാന നേതാക്കള്‍ സംബന്ധിച്ചു.
2012 ജൂലൈ 6ന് കണ്ണൂര്‍ പള്ളിക്കുന്ന് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപം വെച്ച് ക്യാമ്പസ് ഫ്രണ്ട്-പോപ്പുലര്‍ ഫ്രണ്ട് അക്രമിസംഘം സച്ചിനെ മൃഗീയമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയും വയറിനും മറ്റും ആഴത്തില്‍ മുറിവേറ്റ സച്ചിനെ എകെജി ആശുപത്രിയിലും തുടര്‍ന്ന് പരിയാരത്തും ചികിത്സിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് മംഗലാപുരം കെഎംസി ആശുപത്രിയിലേക്ക് മാറ്റുകയും രണ്ടുമാസത്തിനു ശേഷം സെപ്തംബര്‍ 5ന് അവിടെ വെച്ച് മരണപ്പെടുകയുമായിരുന്നു.
















