Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നിര്‍മ്മാണം ആരംഭിച്ച് 5 വര്‍ഷം പിന്നിട്ടിട്ടും കണ്ണൂര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റ് യാഥാര്‍ത്ഥ്യമായില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2016, 12:31 am IST
in Kannur

 

കണ്ണൂര്‍: കണ്ണൂര്‍ മുനിസിപാലിറ്റിയായിരുന്ന കാലത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിവെച്ച കണ്ണൂര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിന്റെ പ്രവൃത്തി അനന്തമായി നീളുന്നു. കോര്‍പറേഷന്‍ നിലവില്‍ വന്നിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും മാര്‍ക്കറ്റ് യാഥാര്‍ത്ഥ്യമാക്കാന്‍ ഒന്നും ചെയ്തില്ലെന്നത് പ്രതിഷേധത്തിന് കാരണണായിട്ടുണ്ട്. കേന്ദ്രീകൃത മാര്‍ക്കറ്റില്ലാത്ത കേരളത്തിലെ ഏക കോര്‍പ്പറേഷനാണ് കണ്ണൂര്‍. കഴിഞ്ഞ മാസം നടന്ന കോര്‍പറേഷന്‍ യോഗത്തില്‍ 45 ദിവസത്തിനുള്ളില്‍ സാങ്കേതിക തകരാര്‍ മാറ്റി മാര്‍ക്കറ്റ് തുറക്കാമെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ കടലാസില്‍ ഒതുങ്ങുകയാണ്. പ്രവൃത്തി ആരംഭിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ മൂന്ന് നില കെട്ടിടനിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. നിലവില്‍ പ്ലംബിങ്, വയറിങ് തുടങ്ങി അനുബന്ധ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാവാത്തതാണ് കെട്ടിടം വ്യാപാരികള്‍ക്ക് വിട്ടുനല്‍കാത്തതെന്നാണ് അധികൃതരുടെ വാദം. ഈ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായാലും മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എതാണ്ട് ഒരു മാസം വേണ്ടി വരുമെന്നാണ് സൂചന. മാര്‍ക്കറ്റിനകത്തെ വ്യാപാരികള്‍ 2010 ല്‍ സ്ഥലം ഒഴിഞ്ഞു കൊടുത്തത് ഒന്നര വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതിയുടെ വിധിയുടെ ഉറപ്പിന്മേലായിരുന്നു. പക്ഷെ അഞ്ച് വര്‍ഷം പിന്നിട്ടിട്ടും ഇത് യാഥാര്‍ഥ്യമായില്ല. മുന്‍സിപ്പാലിറ്റി നിര്‍മ്മാണ സ്ഥലം ഏറ്റെടുക്കുന്നതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നായിരുന്നു ഒന്നരവര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കി വ്യാപാരികള്‍ക്ക് പുതിയ വാടകനിരക്കില്‍ കടമുറികള്‍ നല്‍ക്കണമെന്ന് കോടതി ഉത്തരവിട്ടത്. ഇത് അംഗീകരിച്ചു കൊണ്ടാണ് മുന്‍സിപ്പാലിറ്റി നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. അക്കാലത്ത് നഗരസഭയുടെ അധീനതയിലുണ്ടായിരുന്ന നാല്‍പത് സെന്റോളം സ്ഥലത്തുണ്ടായിരുന്ന മത്സ്യവില്‍പന ഉള്‍പ്പെടെയുള്ള കച്ചവടക്കാരെ ഒഴിപ്പിച്ചാണ് പുതിയ കെട്ടിടനിര്‍മാണത്തിന് അധികൃതര്‍ തുടക്കമിട്ടത്. നിലവില്‍ ആറാട്ട് റോഡിലുള്ള പരിമിതമായ സൗകര്യത്തിലാണ് മത്സ്യവില്‍പന നടക്കുന്നത്. നിര്‍മാണപ്രവൃത്തികള്‍ ആരംഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കെട്ടിടം തുറന്നുകൊടുക്കാനാവാത്തതോടെ മാര്‍ക്കറ്റിലെ ചില പച്ചക്കറി വ്യാപാരികള്‍ കെട്ടിടത്തിലെ മുറികള്‍ കൈയ്യടക്കിയിട്ടുണ്ട്. 2011 ലാണ് നഗരസഭ തനത് ഫണ്ടും ഹഡ്‌കോയില്‍ നിന്നുള്ള വായ്‌പയുമുള്‍പ്പടെ അഞ്ച് കോടി രൂപ ചെലവിലുള്ള മൂന്ന് നില മാര്‍ക്കറ്റ് കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തി ആരംഭിച്ചത്. കോഴിക്കോട് കേന്ദ്രമായ സെല്‍മക്ക് ഗ്രൂപ്പിനാണ് കരാര്‍ നല്‍കിയതെങ്കിലും അവര്‍ മറ്റൊരു കമ്പനിക്ക് മറിച്ചു നല്‍കിയതോടെയാണ് പ്രവൃത്തി ഇഴഞ്ഞത്. പലതവണ കരാറുകാരന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് അധികൃതര്‍ കാലാവധി നീട്ടി നല്‍കി. ഒടുവില്‍ മാര്‍ച്ചില്‍ പണി പൂര്‍ത്തിയാക്കുമെന്നായിരുന്നു ഉറപ്പ്. പിന്നീട് കരാറുക്കാര്‍ ദിവസങ്ങളും മാസങ്ങളും നീട്ടിനല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

അതേ സമയം കരാറുകാരനുമായി ഭരണാധികാരികള്‍ തമ്മിലുള്ള തര്‍ക്കമാണ് വയറിങ് ഉള്‍പ്പടെയുള്ള അനുബന്ധ പ്രവൃത്തികള്‍ വൈകാനിടയാക്കിയതെന്നും ആക്ഷേപമുണ്ട്. കെട്ടിടത്തിന്റെ മൂന്ന നിലയില്‍ താഴത്തെ നിലയില്‍ ആധുനിക സജ്ജീകരണങ്ങളോടെ മത്സ്യവില്‍പനയ്‌ക്കും പച്ചക്കറി വ്യാപാരികള്‍ക്കുമായുള്ള സംവിധാനമാണ് ഒരുക്കുക. ഒന്നും രണ്ടും നിലകളില്‍ മാംസവില്‍പനയുള്‍പ്പടെയുള്ള മറ്റ് കച്ചവടക്കാര്‍ക്കും നല്‍കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. പണി പൂര്‍ത്തിയാകാത്തതിനാല്‍ പലരും റോഡ് വക്കിലാണ് പച്ചക്കറി വില്‍പന നടത്തുന്നത്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)
India

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

Kerala

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)
India

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

Sport

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.