പാട്യാല: ദുരഭിമാനക്കൊലകള്‍ക്ക് കുപ്രസിദ്ധമാണ് പഞ്ചാബും തൊട്ടരികെയുള്ള ഹരിയാനയും. ഗ്രാമ മുഖ്യര്‍ പോലും കൊലയ്‌ക്ക് മൗനാനുമതി നല്‍കുന്നയിടം. കൊന്നവനെ പിടികൂടാന്‍ പോലീസു പോലും മടിക്കും. പഞ്ചാബിലെ പട്യാലയില്‍ കഴിഞ്ഞ ദിവസം ഒരു ദുരഭിമാനക്കൊല നടന്നു.
പതിവു പോലെ കുടുംബത്തിന്റെ അനുമതിയില്ലാതെ നടന്ന ഒരു പ്രണയ വിവാഹത്തിന്റെ പേരില്‍. കോടതി മുമ്പാകെ വിവാഹം നടന്നു. വരന്‍ ബിയന്ത്‌സിങ്. വധു മന്‍ജിത്.
പെണ്‍വീട്ടുകാര്‍ക്കായിരുന്നു എതിര്‍പ്പ്. അവരാരും പങ്കെടുത്തില്ലെങ്കിലും ഗുരുദ്വാരയിലും വിവാഹം കേമമായി നടത്തി. അഞ്ചുനാള്‍ കഴിഞ്ഞ് പിണക്കം മാറിയെന്നറിയിച്ച് പെണ്‍ വീട്ടുകാര്‍ ദമ്പതികളെ വിരുന്നു വിളിച്ചു.
വിരുന്നിനെത്തിയ മന്‍ജീത്തിനെ അമ്മാവനും സഹോദരനും കുത്തിക്കൊന്നു. ബിയന്ത്‌സിങ് തിരികെ സ്വന്തം വീട്ടിലേക്ക് പോയ നേരത്തായിരുന്നു കൊല. പക്ഷേ പോലീസ് കസ്റ്റഡിയിലെടുത്തത് ബിയന്തിനെ. വിട്ടയക്കാന്‍ 30000 രൂപയാണ് പോലീസ് ആവശ്യപ്പെട്ടത്. പട്യാലയിലെ ഒരു സ്‌കൂളില്‍ പ്യൂണാണ് ബിയന്ത്. മന്‍ജീത് ബ്യൂട്ടിപാര്‍ലറില്‍ സഹായിയായി ജോലി ചെയ്യുകയായിരുന്നു.
















