ശ്രീനഗര്‍: കശ്മീരിനെ ഭാരത സൈന്യത്തിന്റെ ശവപ്പറമ്പാക്കുമെന്ന് ആക്രോശിച്ച ഹിസ്ബുൾ മുജാഹീദ്ദീൻ നേതാവ് സയ്യദ് സലാഹുദ്ദീന് കനത്ത മറുപടിയുമായി ബിജെപി രംഗത്ത്. ബിജെപിയുടെ വക്താവ് ഷൈന എൻസിയാണ് ഭീകരനെതിരെ തുറന്നടിച്ചത്.
ഭീഷണി മുഴക്കുന്നവർ കരുതിയിരിക്കുന്നതാണ് നല്ലത്, ഒരു പക്ഷേ നാളെ ബുർഹാൻ വാനി കൊല്ലപ്പെട്ടതു പോലെ സലാഹുദ്ദീനും പരലോകത്ത് എത്തുമെന്നാണ് ബിജെപിയുടെ വക്താവ് പറഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ ദുര്‍ബലമല്ല. വിഘടനവാദികള്‍ക്ക് എതിരെ നടപടി എടുക്കാനുള്ള ആര്‍ജവം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുണ്‌ടെന്നും ഷൈന കൂട്ടിച്ചേര്‍ത്തു.
കശ്മീരിനെ ചോരക്കളമാക്കാൻ ശ്രമിക്കുന്നതിന് കൂടുതൽ കശ്മീരി യുവാക്കളെ ചാവേറുകളാക്കി താഴ്‌വരയിലേക്ക് അയക്കുമെന്നും സൈനികരുടെ ശവപ്പറമ്പായി കശ്മീരിനെ മാറ്റുമെന്നും ഭീകരൻ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു.
ബുര്‍ഹന്‍ വാനി കൊല്ലപ്പെട്ടതോടെ കശ്മീരിൽ പോരാട്ടങ്ങള്‍ നിര്‍ണായ ഘട്ടത്തില്‍ എത്തിയിരിക്കുകയാണെന്നും ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സലാഹുദീന്‍ പറഞ്ഞിരുന്നു.
















