അലഹബാദ്: ഒറ്റക്കൊമ്പ്, തുമ്പിക്കൈ, കുടവയര്‍, വലിയ ചെവികള്‍, ഇരിക്കുന്നത് ചമ്രം പടിഞ്ഞ്. ഗണേശ ഭഗവാന്റെ പരിചിത രൂപം ഇതാണ്. ഇന്ന് ഗണേശ ചതുര്‍ത്ഥി. പുലരുവോളം ഉത്തരഭാരതത്തില്‍ ഗണേശ വിഗ്രഹങ്ങളുടെ വില്‍പ്പന ഇന്നലെ തകൃതിയായിരുന്നു.
ഇപ്പോള്‍ പതിവു ഗണേശന്മാരേക്കാള്‍ ആവശ്യക്കാര്‍ കൂടുതലുള്ളത് ‘മോഡേണ്‍’ ഗണേശന്മാര്‍ക്കാണ്. അലഹബാദിലെ കമ്പനി ഗാര്‍ഡന്‍ മാര്‍ക്കറ്റിലുള്ള ബൈക്കോടിക്കുന്ന ഗണേശന്മാര്‍ക്ക് റെക്കോര്‍ഡ് വേഗത്തിലായിരുന്നു വില്‍പ്പന. സ്വന്തം വാഹനമായ മൂഷികനെ ഉപേക്ഷിച്ച് പുതിയ തരംഗമായി ഗണേശന് ബൈക്ക്. ഏറ്ററ്വും കൂടുതല്‍ വില്‍പ്പനയുള്ളതും ഇതിനത്രേ. കുട്ടികളാണ് ബൈക്ക് ഗണേശന്റെ ആരാധകര്‍.
മയില്‍ വാഹനനായ, ദുര്‍ഗയുടെ മുഖമുള്ള ഗണേശന്മാര്‍ക്കും ആവശ്യക്കാര്‍ ഏറെയായിരുന്നു. അനന്തശയന രൂപത്തില്‍ വിഷ്ണുവിനെ മാറ്റി വിനായകന്‍ അവതരിച്ചിരുന്നു.
















