ചേര്‍ത്തല: വാരനാട് മാക്ഡവല്‍ തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കാതായിട്ട് മൂന്ന് മാസം പിന്നിടുന്നു ശബളവും ബോണസും ഇല്ലാത്ത ആദ്യ ഓണമാണ് തൊഴിലാളികള്‍ക്ക് ഇത്. സ്ഥിരം ജീവനക്കാരായ 142 ഓളം തൊഴിലാളികളുടെ കുടുംബങ്ങളാണ് പട്ടിണിയില്‍. നിരവധി താത്കാലിക ജീവനക്കാരും പ്രതിസന്ധിയിലാണ്.
നിലവില്‍ സര്‍ക്കാര്‍ രേഖകള്‍ പ്രകാരം കമ്പനി പൂട്ടിയിട്ടില്ല. ഇവിടെ തൊഴില്‍ നടക്കുന്നതായാണ് രേഖകള്‍. എന്നാല്‍ തൊഴിലാളികള്‍ ദിവസവും വന്ന് കമ്പനിയില്‍ വെറുതെയിരുന്നു മടങ്ങുകയാണ്. ഇവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ യൂണിയന്‍കാരോ ജനപ്രതിനിധികളോ തയ്യാറാകുന്നില്ല.
സ്ഥലം എംഎംല്‍എ മന്ത്രിയായിട്ടുപോലും വിഷയത്തില്‍ ഇടപെടുന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാക്ഡവലിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് പറഞ്ഞാണ് ഇടതുപക്ഷം വോട്ട് അഭ്യര്‍ത്ഥിച്ചത്. വിജയ് മല്യയുടെ ഉടമസ്ഥയിലായിരുന്നു കമ്പനി.
കടം വര്‍ദ്ധിച്ചപ്പോള്‍ അദ്ദേഹം ഇത് ഒരു ബ്രിട്ടീഷ് കമ്പനിക്ക് വില്‍ക്കുകയായിരുന്നു. ഇതോടെ സ്ഥാപന നടത്തിപ്പ് പ്രതിസന്ധിയിലായി. ഇവിടുത്തെ കാന്റീന്‍പോലും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ഈ സാഹചര്യത്തില്‍ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് ജീവനക്കാര്‍.
















