നൂക്: ആര്‍ട്ടിക് -അറ്റ്ലാന്റിക് സമുദ്രങ്ങള്‍ക്കിടയിലുള്ള ഗ്രീന്‍ലാന്‍ഡില്‍, 3,700 കോടി വര്‍ഷം പഴക്കമുള്ള ഫോസില്‍ (ജീവി-സസ്യ അവശിഷ്ടങ്ങള്‍) കണ്ടെത്തി.
2,200 കോടി വര്‍ഷമാണ് ഇതുവരെ കണ്ടെത്തിയ ഫോസിലുകളുടെ പഴക്കം. പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലാണവ കണ്ടത്.
വൊല്ലോങ്ഗോങ്സ് (Wollongong’s) സര്‍വകലാശാല പ്രൊഫസര്‍ അല്ലന് നുറ്റ്മാന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തലിനു പിന്നില്‍. ഗ്രീന്‍ലാന്‍ഡിലെ ഐസ്ക്യാപിന്റെ തീരത്ത് ഇസുവ ഗ്രീന്‍സ്റ്റോണ്‍ ബെല്‍റ്റിലാണ് ഈ ഫോസിലുകള്‍.
3,700 കോടി വര്‍ഷം മുന്‍പ് ജീവജാലങ്ങള്‍ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ഈ അവശിഷ്ടങ്ങളുടെ കണ്ടെത്തല്‍ ചൊവ്വാഗ്രഹത്തെക്കുറിച്ചുള്ള നമ്മുടെ ശാസ്ത്ര ധാരണകള്‍ പലതും മാറ്റുന്നതാണെന്ന് ശാസ്ത്ര സംഘം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: