Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഈ പണിമുടക്ക് രാജ്യദ്രോഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2016, 03:38 pm IST
in Vicharam

കേന്ദ്ര ജീവനക്കാരുടെ ശമ്പളകമ്മിഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും അംഗീകരിച്ച് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായത് ആരെങ്കിലും പണിമുടക്കിയിട്ടല്ല. ഇപ്പോഴിതാ അവിദഗ്ധ കാര്‍ഷകേതര തൊഴിലാളികളുടെ കുറഞ്ഞ ദിവസക്കൂലി 350 രൂപയാക്കി. ഇത് 246 രൂപയായിരുന്നു. നൂറുരൂപയിലധികമാണ് വര്‍ധന. കേന്ദ്രജീവനക്കാര്‍ക്ക് രണ്ടുവര്‍ഷമായി മുടങ്ങിയ ബോണസ് ഉടന്‍ നല്‍കുന്നതിനും തീരുമാനമായി. തീരുമാനം കണക്കിലെടുത്ത് സെപ്തംബര്‍ രണ്ടിന്റെ പണിമുടക്കില്‍നിന്ന് തൊഴിലാളി സംഘടനകള്‍ പിന്മാറണമെന്ന കേന്ദ്രത്തിന്റെ അഭ്യര്‍ത്ഥന മാനിക്കാന്‍ ചില സംഘടനകള്‍ തയ്യാറായിട്ടില്ല.

വേറെയുമുണ്ട് കേന്ദ്രസര്‍ക്കാരിന്റെ സുപ്രധാനമായ തീരുമാനങ്ങള്‍.കരാര്‍ തൊഴിലാളികള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും. ഇവര്‍ക്ക് കുറഞ്ഞ വേതനം ഉറപ്പാക്കാന്‍ വിജ്ഞാപനമിറക്കും. വീഴ്ചവരുത്തുന്ന കരാറുകാര്‍ക്കെതിരെ കര്‍ശന നടപടി. അങ്കണവാടികളെ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യം, മാനവവിഭവശേഷി, തൊഴില്‍, വനിതാ ശിശുക്ഷേമ മന്ത്രാലയങ്ങളുടെ സമിതി പരിശോധിക്കും. ഓട്ടോറിക്ഷാ, നിര്‍മാണ തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ നടപ്പാക്കി. പൊതുമേഖലാ തൊഴിലാളികളുടെ ശമ്പളക്കുടിശ്ശിക തീര്‍പ്പാക്കും. ഇതിന് വകുപ്പുകളുടെയും നിതി ആയോഗിന്റെയും യോഗം ചേരും. ട്രേഡ് യൂണിയന്‍ രജിസ്‌ട്രേഷന്‍ 45 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്തുന്നത് സംഘടനകളുമായുള്ള ചര്‍ച്ചക്കുശേഷം മാത്രമാകുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2014-15, 2015-16 വര്‍ഷങ്ങളിലെ ബോണസാണ് പ്രഖ്യാപിച്ചത്. പേയ്‌മെന്റ് ഓഫ് ബോണസ് ആക്ട് (ഭേദഗതി) പാര്‍ലമെന്റിന്റെ പരിഗണനയില്‍ ഇരുന്നതിനാല്‍ രണ്ടുവര്‍ഷങ്ങളില്‍ ബോണസ് പ്രഖ്യാപിച്ചിരുന്നില്ല. ബോണസ് നിശ്ചയിക്കുന്നതിനുള്ള പരിധി 3500 രൂപയില്‍നിന്ന് ഇരട്ടിയാക്കി വര്‍ധിപ്പിക്കാനും ഉത്തരവായി. ഉല്‍പാദനക്ഷമതയുമായി ബന്ധപ്പെട്ട പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസും, ഇതല്ലാത്ത നോണ്‍ പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസും കണക്കാക്കുന്നതിന് മേലില്‍ 3500 രൂപയുടെ സ്ഥാനത്ത് 7000 രൂപയായിരിക്കും പരിധി. കഴിഞ്ഞ ഒക്ടോബര്‍ 10നു പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നേരത്തേ ബോണസ് നല്‍കിയവര്‍ക്കു പുതുക്കിയ ബോണസ് കുടിശികയും ലഭിക്കും.

കേന്ദ്രസര്‍ക്കാരിലെ ഗ്രൂപ്പ് ബി (നോണ്‍ ഗസറ്റഡ്), ഗ്രൂപ്പ് സി ജീവനക്കാര്‍ക്കാണ് ബോണസ് ലഭിക്കുക. പാര്‍ലമെന്റ് പാസാക്കിയ ബോണസ് ഭേദഗതി നിയമപ്രകാരം ബോണസിന് അര്‍ഹതയുള്ള ശമ്പളത്തിന്റെ പരിധി 10,000 രൂപയില്‍നിന്ന് 21,000 രൂപയാക്കി ഉയര്‍ത്തിയത് ഏതെങ്കിലും സംഘടന ആവശ്യപ്പെട്ടതുകൊണ്ടല്ല. ബോണസ് വര്‍ധന 33 ലക്ഷം കേന്ദ്രജീവനക്കാര്‍ക്കു ഗുണം ചെയ്യും. കാര്‍ഷികയിതര തൊഴിലാളികളുടെ കുറഞ്ഞ കൂലി സംസ്ഥാനങ്ങളില്‍ കൂടുതലാണെങ്കില്‍ അതനുസരിച്ചു വര്‍ധന പ്രഖ്യാപിക്കാനും തീരുമാനിച്ചിരിക്കുകയാണ്.

ഏത് പ്രശ്‌നങ്ങളും ചര്‍ച്ചചെയ്യാന്‍ സന്നദ്ധമായ സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളത്. എല്ലാ മേഖലയിലും അത് പ്രകടവുമാണ്. സര്‍ക്കാരിന്റെ മുന്‍ഗണന തൊഴിലാളികളും തൊഴിലില്ലാത്തവരും പട്ടിണി പാവങ്ങളുമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് നടപടികളെല്ലാം മുന്നോട്ടുനീക്കുന്നത്. എന്നാല്‍ കോര്‍പ്പറേറ്റ് താല്‍പര്യങ്ങളാണ് മോദി സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്നാണ് പ്രതിപക്ഷം പറഞ്ഞുകൊണ്ടിരിക്കുന്നത്. ചില്ലിക്കാശിന്റെ പോലും ആനുകൂല്യം കോര്‍പ്പറേറ്റുകള്‍ക്കായി ഇതുവരെ നല്‍കിയതായി ചൂണ്ടിക്കാണിക്കാനായിട്ടില്ല. അതേസമയം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മറ്റ് തൊഴിലാളികള്‍ക്കുമായി ഒട്ടനവധി കാര്യങ്ങള്‍ ചെയ്തിട്ടുമുണ്ട്.

പണിമുടക്ക് പ്രഖ്യാപിച്ചപ്പോള്‍ തന്നെ കേന്ദ്രം മുന്‍കൈയെടുത്ത് സ്വീകരിച്ച നടപടികളെ സ്വാഗതം ചെയ്യുന്നതിന് തയ്യാറായത് ഭാരതീയ മസ്ദൂര്‍സംഘം മാത്രമാണ്. അവര്‍ പണിമുടക്കില്‍നിന്ന് പിന്‍മാറുകയും ചെയ്തു. ഇന്നത്തെ പണിമുടക്കിന് കേരളസര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുകയാണ്. ഭരണത്തിലേറി നൂറുദിവസം തികയുമ്പോള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന കടുത്ത ദ്രോഹത്തിനാണ് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത്. ഓണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ ആരംഭിക്കുമ്പോള്‍തന്നെ സഞ്ചാരസ്വാതന്ത്ര്യംപോലും നിഷേധിക്കുന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചിട്ടുള്ളത്. രാജ്യം ബഹുവിധ ഭീഷണി നേരിടുകയും അവ പരിഹരിക്കാന്‍ എല്ലാവരുടെയും സഹകരണത്തോടെ ശ്രമങ്ങള്‍ നടത്തുമ്പോഴും അനാവശ്യമായി നടത്തുന്ന പണിമുടക്ക് രാജ്യദ്രോഹത്തിന് സമാനമാണ്. ഇതിനോട് ദേശസ്‌നേഹമുള്ളവര്‍ക്ക് സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

India

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.