Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആദ്യ ഒഡിഎഫ് ജില്ലയാവാന്‍ ജില്ല 63 പഞ്ചായത്തുകള്‍ ഒഡിഎഫ് ആയി പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2016, 11:06 pm IST
in Kannur

കണ്ണൂര്‍: തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജനമില്ലാത്ത (ഓപണ്‍ ഡെഫക്കേഷന്‍ ഫ്രീ) സംസ്ഥാനത്തെ ആദ്യജില്ലയെന്ന നേട്ടം കൈവരിക്കാന്‍ കണ്ണൂരിന് ഇനി ഒരാഴ്ചകൂടി മതി. 63 ഗ്രാമപഞ്ചായത്തുകള്‍ ഇതിനകം ഒഡിഎഫ് പദവി കൈവരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ നടന്ന അവലോകനയോഗം വിലയിരുത്തി. കേന്ദ്ര കുടിവെള്ള മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും കക്കൂസ് നിര്‍മിച്ചുകൊണ്ടാണ് ജില്ലയിലെ 63 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും ഈ നേട്ടം കൈവരിച്ചത്.

പുതുതായി ഒഡിഎഫ് പദവിയിലെത്തിയ 30 പഞ്ചായത്തുകള്‍ക്ക് ചടങ്ങില്‍ മന്ത്രി വെങ്കല മെഡലുകള്‍ സമ്മാനിച്ചു. ആഗസ്ത് 30 ലക്ഷ്യമാക്കിക്കൊണ്ട് നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച ചിറക്കല്‍, പാപ്പിനിശ്ശേരി, പടിയൂര്‍ – കല്ല്യാട്, പയ്യാവൂര്‍, മയ്യില്‍, ഉളിക്കല്‍, എരുവേശ്ശി, പായം, കീഴല്ലൂര്‍, അയ്യന്‍കുന്ന്, കൂടാളി, ചെറുതാഴം, മാടായി, ഏഴോം, ചെറുകുന്ന്, ചെറുപുഴ, എരമം-കുറ്റൂര്‍, പെരിങ്ങോം- വയക്കര, കാങ്കോല്‍- ആലപ്പടമ്പ, കുഞ്ഞിമംഗലം, രാമന്തളി, കൊട്ടിയൂര്‍, കേളകം, ഉദയഗിരി, ആലക്കോട്, ചെങ്ങളായി, നടുവില്‍, കുറുമാത്തൂര്‍, പട്ടുവം, കടന്നപ്പള്ളി -പാണപ്പുഴ എന്നിവയാണ് പുതുതായി ഈ ലക്ഷ്യം കൈവരിച്ച ഗ്രാമ പഞ്ചായത്തുകള്‍. മെയ് 31നകം ഒ.ഡി.എഫ് പദവിയിലെത്തിയ 12 പഞ്ചായത്തുകള്‍ സ്വര്‍ണ മെഡലിനും ജൂലൈ 31ഓടെ പ്രഖ്യാപനം നടത്തിയ 21 പഞ്ചായത്തുകള്‍ വെള്ളി മെഡലിനും നേരത്തേ അര്‍ഹമായിരുന്നു. ഇരിക്കൂര്‍ കല്ല്യാശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂര്‍ എന്നീ നാല് ബ്ലോക്ക് പഞ്ചായത്തുകളെയും അനുവദിച്ച കാലാവധിക്കു മുമ്പേ ഈ നേട്ടം കൈവരിച്ച തളിപ്പറമ്പ് മുനിസിപ്പാലിറ്റിയെയും കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി ആദരിച്ചു.

ബാക്കിയുള്ള അഴീക്കോട്, ആറളം, തില്ലങ്കേരി, കോളയാട്, മാലൂര്‍, മുഴക്കുന്ന്, പേരാവൂര്‍, കണിച്ചാര്‍ എന്നീ എട്ട് ഗ്രാമപഞ്ചായത്തുകളില്‍ വര്‍ഷകാലമായതിനാലുള്ള വെള്ളക്കെട്ട്, ആദിവാസി കോളനികളില്‍ നിര്‍മാണ സാമഗ്രികള്‍ എത്തിക്കാനുള്ള പ്രയാസം തുടങ്ങിയവയാണ് തടസ്സമായി നിലനില്‍ക്കുന്നതെന്ന് യോഗം വിലയിരുത്തി. സപ്തംബര്‍ അഞ്ചിനകം ഇവിടെയുള്ള നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാവുമെന്ന് ബന്ധപ്പെട്ടവര്‍ യോഗത്തില്‍ ഉറപ്പുനല്‍കി. ഇവ കൂടി ഒ.ഡി.എഫ് ആകുന്നതോടെ ദക്ഷിണേന്ത്യയിലെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ജില്ലയായി കണ്ണൂര്‍ മാറും.

പൊതുസ്ഥലങ്ങളിലെ മലമൂത്രവിസര്‍ജനം ഇല്ലാതാവുന്നതോടെ പകര്‍ച്ചവ്യാധികളെ ഒരു പരിധിവരെ തടഞ്ഞുനിര്‍ത്താനാവുമെന്ന് മന്ത്രി പറഞ്ഞു. ഇതോടൊപ്പം സുരക്ഷിതമായ കുടിവെള്ളം, ഭക്ഷണം എന്നിവ ഉറപ്പുവരുത്താനും അതുവഴി പ്രാഥമികാരോഗ്യരംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനും നമുക്ക് സാധിക്കണം. അടുത്ത മാസത്തോടെ നടപ്പാക്കാനുദ്ദേശിക്കുന്ന സമ്പൂര്‍ണ പ്രാഥമികാരോഗ്യ ദൗത്യത്തിന് സഹായകരമായ പദ്ധതിയാണ് ഒ.ഡി.എഫ് എന്നും മന്ത്രി പറഞ്ഞു.

അക്രമസ്വഭാവം കാണിക്കുന്ന തെരുവുനായകളെ വന്ധ്യംകരിക്കുന്നത് പരിഹാരമല്ലെന്നും അവയ്‌ക്കെതിരേ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിയമപരമായ അധികാരമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ ചിലര്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ തെരുവുനായ പ്രശ്‌നം പരിഹരിക്കാന്‍ വന്ധ്യംകരണത്തിലൂടെ സാധിക്കും. അതിനുള്ള ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എബിസി) പദ്ധതി നടപ്പാക്കുമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

അടുത്ത മാസത്തോടെ ജില്ലയില്‍ എബിസി പദ്ധതി നടപ്പാക്കിത്തുടങ്ങുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അറിയിച്ചു. ഇതിനായി ജില്ലാ പഞ്ചായത്തും കോര്‍പറേഷനും 10 ലക്ഷം രൂപ വീതവും മുനിസിപ്പാലിറ്റികള്‍ രണ്ടു ലക്ഷവും ഗ്രാമപഞ്ചായത്തുകളും ഒരുലക്ഷവും വീതവും നീക്കിവയ്‌ക്കണമെന്നാണ് തീരുമാനം. ഈ തുക വകയിരുത്താതെ തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒഡിഎഫ് സംബന്ധിച്ച റിപ്പോര്‍ട്ട് എ.ഡി.എം ഇ.മുഹമ്മദ് യൂസുഫ് അവതരിപ്പിച്ചു. മേയര്‍ ഇ.പി.ലത, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.ജയപാലന്‍ മാസ്റ്റര്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.കെ.ദിലീപ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന്‍, ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ സുരേഷ് കസ്തൂരി എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

Kerala

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജി സമർപ്പിച്ചു; അംഗീകരിച്ചു

India

മൈസൂരു ദസറ ഇളക്കി മറിക്കാന്‍ ഇത്തവണ കമ്പളയും; അറിയാം കമ്പളയെക്കുറിച്ച്‌

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

India

വാട്‌സ്ആപ്പിനെ ഇനി ക്രെഡ് സ്ഥാപകൻ നയിക്കും; ഇന്ത്യൻ സംരംഭകൻ കുനാൽ ഷായെ പ്രശംസിച്ച് മാർക്ക് സക്കർബർഗ്

പുതിയ വാര്‍ത്തകള്‍

‘ഹോർമുസ് ഒരിക്കലും യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരില്ല’, : കപ്പലുകൾക്ക് ബന്ധപ്പെടാൻ ഹോട്ട്‌ലൈൻ ഹബ്ബ് സ്ഥാപിക്കുമെന്നും ഇറാൻ പ്രതിനിധി

ടെലഗ്രാമിനുള്ള താൽക്കാലിക വിലക്ക് നീക്കി; ആപ്പ് പ്രവര്‍ത്തന സജ്ജം

കാ​ഫി​ർ സ്‌​ക്രീ​ൻ​ഷോ​ട്ട് കേ​സ്: ജി​തി​ൻ ഭാ​സ്‌​ക​റി​ന്റെ ഹ​ർ​ജി​യി​ൽ കോ​ട​തി വി​ധി ഇ​ന്ന്

100% ശുദ്ധം ലേബല്‍ വേണ്ട; എഫ്എസ്എസ്എഐയുടെ പുതിയ നിയമം ജൂലൈ ഒന്നു മുതൽ

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടം : മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു , ഒരാൾ പത്താം ക്ലാസ് വിദ്യാര്‍ത്ഥി

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

ആര്‍ബിഐ തിരുവനന്തപുരം റീജിയണല്‍ ഓഫീസ് കൊച്ചിയില്‍ സംഘടിപ്പിച്ച എംഎസ്എംഇ ബോധവത്കരണ പരിപാടി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഉദ്ഘാടനം ചെയ്യുന്നു

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.