Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നഷ്ടമായത് സംഘ പ്രസ്ഥാനങ്ങളെ നെഞ്ചേറ്റിയ ഡോക്ടറെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2016, 10:57 pm IST
in Kannur

കണ്ണൂര്‍: കഴിഞ്ഞ ദിവസം അന്തരിച്ച കണ്ണൂരിലെ പ്രശസ്ത ഡോക്ടര്‍ പി.മാധവന്‍ സംഘ പ്രസ്ഥാനങ്ങളുമായി വളരെ അടുത്ത് ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു. വര്‍ഷങ്ങളായി സംഘ പ്രസ്ഥാനങ്ങളുടെ കണ്ണൂരിലെ എല്ലാ പരിപാടികളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു വരികയായിരുന്നു ബഹുമുഖപ്രതിഭ കൂടിയായ കണ്ണൂരിന്റെ ഡോക്ടര്‍. അതോടൊപ്പം കക്ഷി രാഷ്‌ട്രീയങ്ങള്‍ക്കതീതമായി കണ്ണൂര്‍ നഗരത്തിന്റെ സമസ്ത മേഖലകളിലും നിറഞ്ഞുനിന്നിരുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു. മാത്രമല്ല വലുപ്പച്ചെറുപ്പ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങളോടും ഉറ്റബന്ധം വെച്ചുപുലര്‍ത്തിയിരുന്നു. തന്നെത്തേടിയെത്തുന്ന രോഗികളും നിരാലംബരുമായ ആയിരങ്ങള്‍ക്ക് മടിശ്ശീലയുടെ കനംനോക്കാതെ നല്‍കിയ സേവനങ്ങള്‍ കണ്ണൂരിലെ ഈ ജനകീയ ഡോക്ടറെ ജനങ്ങളുടെ പ്രിയപ്പെട്ടവനാക്കി മാറ്റുകയായിരുന്നു. ഇതുകൊണ്ടുതന്നെ ജീവിതത്തിന്റെ സായന്തനത്തിലും അദ്ദേഹം നാട്ടുകാരുടെ സ്‌നേഹാദരങ്ങളാല്‍ മൂടപ്പെട്ടിരുന്നു. സംഘ പ്രസ്ഥാനങ്ങളുമായുളള ബന്ധം തന്റെ ജീവിതത്തിലും ജോലിക്കും എന്നും മുതല്‍ക്കൂട്ടായിരുന്നുവെന്ന് അദ്ദേഹം സുഹൃത്തുക്കളോട് പറയുമായിരുന്നു.

സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി ഊഷ്മളമായ ബന്ധം പുലര്‍ത്തിയിരുന്ന ഡോ.പി.മാധവന്‍ പ്രസ്ഥാനത്തിന്റെ ഉയര്‍ച്ച താഴ്ചകളില്‍ സാധാരണ പ്രവര്‍ത്തകന്റെ വികാരം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ഉപാധ്യക്ഷന്‍, ബിജെപി സംസ്ഥാന സമിതിയംഗം എന്നീ നിലകളിലും കണ്ണൂരില്‍ യുവകേരളയുടെ ഭാരതവല്‍ക്കരണ റാലി, ഹിന്ദുസംഗമം, ബിജെപി മേഖലാ സമ്മേളനം എന്നിവയുടെ ഭാരവാഹി തുടങ്ങി ഒട്ടേറെ ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ നടന്ന പല തെരഞ്ഞെടുപ്പുകളിലും ബിജെപിയുടെ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ച കമ്മറ്റികളുടെ ഭാരവാഹിത്വവും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.

ആര്‍എസ്എസ് സര്‍സംഘചാലകായിരുന്ന സ്വര്‍ഗ്ഗീയ ദേവറസ്ജി, മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി, ഉപപ്രധാനമന്ത്രി എല്‍.കെ.അദ്വാനി, ബിജെപി ദേശീയ അധ്യക്ഷനായിരുന്ന ഡോ.മുരളി മനോഹര്‍ ജോഷി, ഇപ്പോഴത്തെ സര്‍സംഘചാലക് ഡോ.മോഹന്‍ ഭഗവത് എന്നിവരടക്കം നിരവധി സംഘപരിവാര്‍ നേതാക്കള്‍ക്ക് ആതിഥ്യമരുളാനുള്ള സൗഭാഗ്യവും മാധവന്‍ ഡോക്ടര്‍ക്ക് ലഭിച്ചിട്ടുണ്ട്. മാരാര്‍ജി അടക്കമുള്ള ഒട്ടേറെ നേതാക്കളുമായുള്ള ഊഷ്മള ബന്ധം സംഘടനാ വിശേഷങ്ങളും അദ്ദേഹം സംഘപ്രവര്‍ത്തകരുമായി പങ്കുവെക്കാറുണ്ടായിരുന്നു.

മികച്ച പൊതുപ്രവര്‍ത്തനം കണക്കിലെടുത്ത് പള്ളിക്കുന്ന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 2014 ലെ പ്രൊഫ.ടി.ലക്ഷ്മണന്‍ സ്മാരക സര്‍വ്വമംഗള പുരസ്‌കാരം ഡോ.മാധവനെ തേടിയെത്തിയിരുന്നു. ഡോക്ടറുടെ വേര്‍പാട് കണ്ണൂരിന്റെ സാമൂഹ്യ, സാംസ്‌കാരിക, ആധ്യാത്മികമേഖലക്ക് തീരാനഷ്ടമാണ്. സര്‍വ്വമംഗള ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും പ്രചോദനമായിരുന്ന ഡോക്ടര്‍ ട്രസ്റ്റിന്റെ കീഴില്‍ ചാലാട് പളളിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന ബാലികാ സദനത്തിനായെടുത്ത ഭൂമിയില്‍ ഒരു സെന്റ് ഭൂമിയുടെ വില പൂര്‍ണ്ണമായും നല്‍കുകയുണ്ടായി. നവതിയുടെ നിറവിലും സേവന നിരതനായിരുന്ന അദ്ദേഹം കണ്ണൂര്‍ നഗരത്തിലും പരിസരപ്രദേശങ്ങളില്‍ നടന്നു വരുന്ന ഒട്ടുമിക്ക സേവന പ്രവര്‍ത്തനങ്ങളിലും കൈമെയ് മറന്ന് തന്നാലാവുന്ന സഹായങ്ങള്‍ നല്‍കി വരാറുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇസ്ലാം വിട്ട ലക്ഷ്മിപ്രിയയോട് ഉഷയ്‌ക്ക് എന്തിനാണ് വിരോധം ? സുരേഷ് ബാബുവിനെ കല്യാണം കഴിച്ചതിന് ശേഷം മമ്മൂക്ക മിണ്ടിയിട്ടില്ലെന്ന് പറഞ്ഞ ഉഷ

Music

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

Entertainment

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

News

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

Kerala

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

പുതിയ വാര്‍ത്തകള്‍

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വന്‍ ബാധ്യത; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കോടികൾ വക മാറ്റി: സിഎജി റിപ്പോർട്ട്

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ച് ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ആ 32 പേരുടെ മരണത്തിന് കാരണം ആരാണ്; ഉദ്യോഗസ്ഥരോ പിണറായി സർക്കാരോ

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.