കൊച്ചി: എനിക്ക് കാശിന് ആവശ്യമുണ്ടെങ്കില്‍ പണം തരാമെന്ന് ദിലീപ് പറഞ്ഞതായി കെപിഎസി ലളിത. എപ്പോഴെന്ന് ദിലീപിന്റെ ആംഗ്യം സദസ്സില്‍ കൂട്ടച്ചിരിപടര്‍ത്തി.
അസോസിയേഷന്‍ ഓഫ് ടെലിവിഷന്‍ മീഡിയ ആര്‍ട്ടിസ്റ്റ്‌സ് (ആത്മ)യുടെ ഓണാഘോഷ ഉദ്ഘാടന പരിപാടിയിലായിരുന്നു ലളിതയുടെ അഭിപ്രായപ്രകടനവും ദിലീപിന്റെ ആംഗ്യ പ്രകടനവും. ദിലീപിന്റെ അച്ഛന്റെ പേരിലുള്ള ട്രസ്റ്റില്‍ പണം നല്‍കാന്‍ താല്‍പര്യമുണ്ടെന്നും ദിലീപിനെ ഇക്കാര്യം അറിയിച്ചെന്നും ലളിത പറഞ്ഞു. ചേച്ചിയുടെ കടങ്ങള്‍ എല്ലാം തീര്‍ന്നിട്ട് മതി അതൊക്കെ എന്ന് ദിലീപ് സ്‌നേഹത്തോടെ പറഞ്ഞതും ലളിത ഓര്‍മ്മപ്പെടുത്തി. പിന്നീടാണ് ചേച്ചിക്ക് കാശിന്റെ ആവശ്യമുണ്ടെങ്കില്‍ തരാമെന്ന് ദിലീപ് പറഞ്ഞതായി ലളിത വെളിപ്പെടുത്തിയത്. ഇത് കേട്ട ദിലീപിന്റെ മുഖഭാവമായിരുന്നു സദസ്സില്‍ ചിരിവിടര്‍ത്തിയത്. മനോജ് കെ.ജയന്‍, സീമ ജി.നായര്‍, ദിനേശ് പണിക്കര്‍, പൂജപ്പുര രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ വേദിയിലുണ്ടായിരുന്നു. ഇവരെല്ലാം ദിലീപിന്റെ തമാശ ആസ്വദിച്ചു.
















