പയ്യന്നൂര്‍: എടനാട് ഈസ്റ്റ് എല്‍പി സ്‌കൂളിലെ വിവിധ എന്‍ഡോവ്‌മെന്റുകള്‍ വിതരണം ചെയ്തു. ചടങ്ങ് കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡണ്ട് എം.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.ജനാര്‍ദ്ദനന്‍ അധ്യക്ഷതവഹിച്ചു. മാടായി എഇഒടി സുകുമാരന്‍ എന്‍ഡോവ്‌മെന്റുകള്‍ നല്‍കി. പഞ്ചായത്തംഗം സി.രജനി, എം.പ്രശാന്തന്‍, വി.പി.വസന്ത, കെ.വി.രാധാമണി, പി.എസ്.മായ എന്നിവര്‍ സംസാരിച്ചു.
















