പയ്യന്നൂര്‍: മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മയുടെ താലിമാല കവര്‍ന്നതായി പരാതി. പിലാത്തറ പഴിച്ചയിലെ എന്‍.എസ്.നിലയത്തില്‍ വി.എം.കേശവന്‍ നമ്പീശന്റെ ഭാര്യ ദാക്ഷായണി (62)യുടെ മൂന്നര പവന്‍ മാലയാണ് മോഷ്ടിച്ചത്. രാത്രി വീട് കുത്തിത്തുറന്ന് അകത്ത് കയറി മുറിയില്‍ ഉറങ്ങുകയായിരുന്ന ഇവരുടെ കഴുത്തില്‍ നിന്നും മാല കവരുകയായിരുന്നു. ഇവര്‍ ശബ്ദം വെച്ചെങ്കിലും മോഷ്ടാവിനെ പിടികൂടാനായില്ല. പരിയാരം പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
















