കണ്ണൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് യുണൈറ്റഡ് വിധവാ ആന്റ് വയോജന ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് കലക്‌ട്രേറ്റ് ധര്‍ണ്ണ നടത്തും. രാവിലെ 10 മണിക്ക് നടക്കുന്ന ധര്‍ണ്ണ വി.വി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കട്ടക്കുളം രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും. എ.കെ.സതീഷ്ചന്ദ്രന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. വിധവകള്‍ക്കും വയോജനങ്ങള്‍ക്കും കുടിശ്ശിഖയുള്ള ക്ഷേമപെന്‍ഷന്‍ 3000 രൂപയായി വര്‍ദ്ധിപ്പിച്ച് ഓണത്തിന് മുമ്പ് വിതരണം ചെയ്യുക, വിധവകളെയും വയോജനങ്ങളെയും പൂര്‍ണ്ണമായും റേഷന്‍ അര്‍ഹതാ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുക. വിധവകള്‍ക്ക് ശരണ്യ പദ്ധതി പ്രകാരമുള്ള സ്വയംതൊഴില്‍ വായ്‌പ 5ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കുക. പെണ്‍മക്കളുടെ വിവാഹ ധനസഹായം ഒരുലക്ഷം രൂപയായിവര്‍ദ്ധിപ്പുക്കുക. കുടുംബക്ഷേമ സഹായം അഞ്ച്‌ലക്ഷം രൂപയാക്കി ഉടന്‍വിതരണം ചെയ്യുക, വയോജനങ്ങളുടെ ചികിത്സ പൂര്‍ണ്ണമായും സൗജന്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ്ണ.
















