തളിപ്പറമ്പ്: ബക്കളത്ത് സിപിഎം പരിപാടിയില്‍ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ തിടമ്പ് നൃത്തത്തെ അവഹേളിച്ചതില്‍ പ്രതിഷേധിച്ച് ടിടികെ ദേവസ്വം ഊരാള കുടുംബാംഗങ്ങള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ചിറവക്ക് മുതല്‍ തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രം വരെ നടത്തിയ പ്രകടനത്തിന് എന്‍.കെ.ഇ.ചന്ദ്രശേഖരന്‍ നമ്പൂതിരിപ്പാട്, കെ.പി.ശങ്കരന്‍ നമ്പൂതിരി, ഇ.എം.വാസുദേവന്‍ നമ്പൂതിരി, പി.ഇ.സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
















