Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വിളക്കുടി പഞ്ചായത്ത് വീണ്ടും വിവാദത്തില്‍; ബാറുകാരെ സഹായിക്കാന്‍ ഗവ.സ്‌കൂളിന്റെ ശതാബ്ദി സ്മാരകം തകര്‍ത്ത് കവാടം കെട്ടിയടച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2016, 03:26 pm IST
in Kollam

പത്തനാപുരം: വിളക്കുടി ഗ്രാമപഞ്ചായത്ത് വീണ്ടും വിവാദത്തില്‍. കുന്നിക്കോട്ടെ വിവാദബാറിന് പ്രവര്‍ത്തനാനുമതി നല്‍കുന്നതിനായി പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെ ഗവ.സ്‌കൂളിന്റെ ശതാബ്ദി സ്മാരകം പൊളിച്ചുമാറ്റി പ്രവേശനകവാടം കെട്ടിയടച്ചു. നൂറ്റിപ്പത്ത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കുന്നിക്കോട് ഗവ.എല്‍പി സ്‌കൂളിന്റെ പ്രവേശനകവാടമാണ് കെട്ടിയടച്ചത്.

സമീപത്തെ ബിയര്‍പാര്‍ലറിന് ബാര്‍ ലൈസന്‍സ് നല്‍കുന്നതിന് വേണ്ടി പഞ്ചായത്തിന്റെ ഒത്താശയോടെയാണ് പ്രധാന കവാടം കെട്ടിയടച്ചതെന്നാണ് ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി അടക്കമുളള രാഷ്‌ട്രീയപാര്‍ട്ടികള്‍ സ്‌കൂളിനു മുന്നില്‍ പ്രതിഷേധവുമായി രഗത്തുവന്നു. കഴിഞ്ഞ ദിവസമാണ് സ്‌കൂളിന്റെ പ്രവേശനകവാടം കെട്ടിയടച്ചത്. സംഭവം വിവാദമായതോടെ കെട്ടിയടച്ച കവാടം രാത്രിയോടെ പൊളിച്ചു മാറ്റി. കഴിഞ്ഞ എല്‍ഡിഎഫ് ഭരണസമിതിയുടെ നേതൃത്വത്തില്‍ ബിയര്‍പാര്‍ലറിന് അനുമതി നല്‍കിയതും വിവാദമായിരുന്നു. ബാറിന് അനുമതി നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഭരണസമിതിയിലെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന മിനി ജോസ് പ്രകാശ് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. കരുനാഗപ്പള്ളി ഇടക്കുളങ്ങര ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചാച്ചാജി ചാരിറ്റബിള്‍ സൊസൈറ്റിയാണ് സ്‌കൂളിലേക്ക് പാര്‍ക്കും പൂന്തോട്ടവും നിര്‍മ്മിച്ച് നല്‍കാമെന്ന് പഞ്ചായത്തിനെ അറിയിച്ചത്. ഇതനുസരിച്ച് പഞ്ചായത്ത് സ്‌കൂള്‍ പിടിഎയെയും പ്രഥമഅദ്ധ്യാപികയെയും അറിയിക്കുകയും ചെയ്തു. വിദ്യാലയ അധികൃതര്‍ വിദ്യാഭ്യാസവകുപ്പിന്റെ അനുമതിക്കായി പുനലൂര്‍ എഇഒ സമീപിക്കുകയും ചെയ്തു. ഓണാവധിക്ക് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള അനുവാദം തരാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കരാറുകാരന്‍ ഞായറാഴ്ച നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പ്രവേശനകവാടം അടച്ച് ശതാബ്ദി സ്മാരകം പൊളിച്ചുമാറ്റിയാണ് ഭിത്തി കെട്ടിയത്. സംഭവം വിവാദമാകുമെന്നറിഞ്ഞതോടെ പഞ്ചായത്ത് ഭരണസമിതി തങ്ങള്‍ അറിയാതെയാണ് നിര്‍മ്മാണം നടന്നത് എന്ന വാദവുമായി രംഗത്തുവന്നു. കവാടം പൊളിച്ചുമാറ്റിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും ശതാബ്ദി സ്മാരകം പുനര്‍നിര്‍മ്മിക്കാനും തഹസീല്‍ദാരുടെ നേതൃത്വത്തില്‍ കൂടിയ സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനമായി.

സര്‍വ്വകക്ഷിയോഗത്തില്‍ നിന്ന് വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ സജീദ് പങ്കെടുക്കാതിരുന്നതും ആക്ഷേപങ്ങള്‍ക്ക് കാരണമായി. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കുമെന്ന് പുനലൂര്‍ എഇഒ ആര്‍.ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. സ്‌കൂളിന് മുന്നില്‍ നടന്ന പ്രതിഷേധത്തിന് ബിജെപി നേതാക്കളായ വിളക്കുടി ചന്ദ്രന്‍, ഗിരീഷ് ഇളമ്പല്‍, സേതു നെല്ലിക്കോട്, ഹരികുമാര്‍, അജി വിളക്കുടി, സുധീഷ് കുമാര്‍, സന്തോഷ്, രാജീവ്കുമാര്‍, അജീഷ് എന്നിവര്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

Kerala

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

India

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

Football

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

Kerala

മുന്‍ തീരുമാനത്തില്‍ മാറ്റമില്ല, 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് തന്നെ

പുതിയ വാര്‍ത്തകള്‍

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

നിനക്കുള്ള പിന്തുണ ഞങ്ങൾ അവസാനിപ്പിക്കുന്നു ; വിനായകനെതിരെ സിപിഎമ്മുകാരുടെ സൈബർ ആക്രമണം

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.