മുഹമ്മ: കേരളത്തെ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാടാക്കിമാറ്റാന്‍ വിദ്യാര്‍ത്ഥികള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് സിനിമാനടന്‍ ദിലീപ്. കേരള സര്‍വ്വകലാശാല യൂണിയന്റെ പ്രവര്‍ത്തന ഉദ്ഘാടനം ചേര്‍ത്തല എസ്എന്‍ കോളേജില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജനനം മുതല്‍ മരണംവരെ കുറച്ചുസമയമാണ് നമുക്ക് കിട്ടുക. ആസമയം മറ്റുള്ളവര്‍ക്കായി കൂടി നമ്മള്‍ ജീവിക്കണം. നല്ലൊരു നാളേയ്‌ക്കുവേണ്ടി എല്ലാവര്‍ക്കും ഒന്നിച്ചുനില്‍ക്കണമെന്നും ദിലീപ് പറഞ്ഞു. യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ എസ്. ആഷിത അദ്ധ്യക്ഷത വഹിച്ചു. സംവിധായകനും നടനുമായ സാജിത്‌യഹിയ, എഴുത്തുകാരി വിജയരാജമല്ലിക എന്നിവര്‍ മുഖ്യാഥിതികളായി.
















