ആലപ്പുഴ: കലവൂരില്‍ യാത്രക്കാര്‍ക്ക് കാത്തിരിപ്പുകേന്ദ്രം സ്ഥാപിക്കണമെന്ന് പൊതുപ്രവര്‍ത്തകനായ പി.എന്‍. ഇന്ദ്രസേനന്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങള്‍ക്കുമുമ്പ് എടക്കണ്ണാട്ട് ജി. ശങ്കരക്കുറുപ്പ് ഗതാഗത വകുപ്പിന് എഴുതിക്കൊടുത്ത രണ്ടര സെന്റ് സ്ഥലത്ത് നിലവില്‍ കാത്തിരിപ്പുകേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്.
എന്നാല്‍ നല്ല മഴയത്ത് ഒരാള്‍ക്കുപോലും ഇതില്‍ കയറി നില്‍ക്കാന്‍ കഴിയില്ല. അനധികൃത കയ്യേറ്റവുമുണ്ട്. കുട്ടികളും മുതിര്‍ന്നവരും അടക്കമുള്ള യാത്രക്കാര്‍ പെരുവെയിലത്താണ് ബസ് കാത്തുനില്‍ക്കുന്നതെന്നും അടിയന്തരമായി യാത്രക്കാര്‍ക്ക് പ്രയോജനപ്പെടത്തക്കവിധത്തില്‍ കാത്തിരിപ്പുകേന്ദ്രം സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















