എടച്ചൊവ്വ: ഗണേശോത്സവവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് നേരെ എടച്ചൊവ്വയില്‍ സിപിഎം അതിക്രമം. ഗണേശോത്സവത്തിന്റെ ഭാഗമായി ഗൃഹസമ്പര്‍ക്കം നടത്തുകയായിരുന്ന വനിതകള്‍ ഉള്‍പ്പെടെയുളള ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് കഴിഞ്ഞ ദിവസം ഒരു സംഘം സിപിഎമ്മുകാര്‍ അതിക്രമം നടത്തിയത്.
ഗൃഹസമ്പര്‍ക്കം നടത്തുകയായിരുന്ന ബിജെപി പ്രവര്‍ത്തകരെ തടഞ്ഞുവെച്ച് അസഭ്യവര്‍ഷം നടത്തിയ സിപിഎമ്മുകാര്‍ വനിതാ പ്രവര്‍ത്തകയായ ഇ.കെ.ശോഭ എന്നിവരുടെ വീട്ടിലെത്തി ഇവരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇത് തടയാന്‍ ശ്രമിച്ച സഹോദരി പി.പ്രേമജയേയും അക്രമിസംഘം കയ്യേറ്റം ചെയ്തു.
ബോധംകെട്ടുവീണ പ്രേമജ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സിപിഎം പ്രവര്‍ത്തകരായ വിജേഷ് എന്ന ജഗ്ഗപ്പന്‍, വിശാഖ്, കിരണ്‍, ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം നടത്തിയത്. അക്രമം സംബന്ധിച്ച് ടൗണ്‍ സ്റ്റേഷനില്‍ പരാതി നല്‍കി.
















