ആലപ്പുഴ: അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ നിരക്ക് ഗണ്യമായി വര്‍ദ്ധിപ്പിച്ച ദേവസ്വം ബോര്‍ഡ് നടപടിയില്‍ വിഎച്ച്പി ശബരിഗിരി വിഭാഗ് ജനറല്‍ സെക്രട്ടറി അഡ്വ. പ്രതാപ് ജി. പടിക്കല്‍ പ്രതിഷേധിച്ചു.
അമ്പലപ്പുഴ പായസം കേവലം വില്‍പ്പന ചരക്കല്ല, ക്ഷേത്രങ്ങളില്‍ നിന്ന് വിശ്വാസികളെ അകറ്റി നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഭരണകൂടം നടത്തുന്ന നിലപാടുകള്‍ക്ക് ഗുണകരമാകുന്ന സമീപനമാണ് ബോര്‍ഡും സ്വീകരിക്കുന്നത്. അനുവദിക്കപ്പെട്ടിട്ടുള്ള അളവില്‍ കൂടുതല്‍ പാല്‍പ്പായസം നിര്‍മിച്ച് കരഞ്ചന്തയില്‍ വില്‍ക്കുന്ന സംഘവും പ്രവര്‍ത്തിക്കുന്നതായി ആക്ഷേപമുണ്ട്.
ക്ഷേത്ര വിശ്വാസികളെ കൊള്ളയടിക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ അമ്പലപ്പുഴയില്‍ ശക്തമായ പ്രക്ഷേഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ജില്ലാ പ്രസിഡന്റ് ആര്‍. രുദ്രന്‍, വര്‍ക്കിങ് പ്രസിഡന്റ് വി. ആര്‍.എം. ബാബു, ജില്ലാ സെക്രട്ടറി എം. ജയകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.
















