35 പോയിന്റുമായി സംസ്ഥാന ബധിര കായികമേളയില്‍ ആതിഥേയരായ കോഴിക്കോട് മൂന്നാംസ്ഥാനത്ത്. 45 പോയിന്റോടെ കോട്ടയം ജില്ല ഒന്നാംസ്ഥാനവും 43 പോയിന്റ് നേടി എറണാകുളം രണ്ടാംസ്ഥാനത്തുമാണ്. ഇരുപത്തിരണ്ടാമത് മേള 28 ന് സമാപിച്ചു.
50 ലക്ഷം പുതിയ ആളുകളാണ് ഈവര്‍ഷം ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുടര്‍ന്നത്. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്നവരില്‍ ഒന്നാമനാണ് ഇപ്പോള്‍ മോദി. 2.21 കോടിയാളുകള്‍ മോദിയെ പിന്തുണക്കുന്നു. ബച്ചന്-2.20 കോടി പേര്‍.
55 അംഗരാജ്യങ്ങളില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ ചേര്‍ന്ന് യൂറോപ്പിലെ മികച്ച കളിക്കാരനായി ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ തെരഞ്ഞെടുത്തു. യുവേഫയിലെ രാജ്യങ്ങളാണ് ഇവ. 10 പേരുടെ പട്ടികയില്‍നിന്നാണ് ക്രിസ്റ്റിയാനോയ്‌ക്ക് നറുക്കുവീണത്.
71 ദിവസങ്ങളിലായി 61 മത്‌സരങ്ങളാണ് ഐഎസ്എല്‍ മൂന്നാം പതിപ്പില്‍ നടക്കുക. ഒക്‌ടോബര്‍ മൂന്നിലെ ഉദ്ഘാടന മത്‌സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് വടക്കുകിഴക്കിന്റെ പ്രതിനിധികളുമായി ഏറ്റുമുട്ടും. ഐഎസ്എല്‍ ഫിക്‌സ്ച്ചര്‍ പുറത്തിറക്കി.
80 എംഎല്‍എമാര്‍ ഉത്തര്‍പ്രദേശിലെ വിവിധ പാര്‍ട്ടികളില്‍നിന്ന് ബിജെപിയിലേക്ക്. ഇതില്‍ പകുതിയിലേറെയും മായാവതിയുടെ ബിഎസ്പിയില്‍നിന്നാണ്. കോണ്‍ഗ്രസ്, എസ്പി എന്നീ പാര്‍ട്ടികളിലെ എംഎല്‍എമാരുമുണ്ട്.
















