ഇരിട്ടി: ഹിന്ദു സംസ്‌കാരത്തെയും ക്ഷേത്ര വിശ്വാസത്തെയും ഹനിക്കുന്ന രീതിയില്‍ നടക്കുന്ന ആഭാസ പ്രകടനങ്ങളെ ജനങ്ങള്‍ തിരിച്ചറിയണമെന്നും ഇതിനെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും യോഗക്ഷേമ സഭ ഇരിട്ടി ഉപ സഭാ യോഗം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തി ദിവസം നടന്ന സാംസ്‌കാരിക ഘോഷയാത്രയില്‍ തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കൃഷ്ണ ബലരാമന്മാരുടെ തിടമ്പ് നൃത്തത്തെ അനുകരിച്ചു നടത്തിയ ആഭാസ പ്രകടനത്തിനെതിരെ യോഗം ശക്തമായി പ്രതിഷേധിച്ചു. യോഗത്തില്‍ ഓള്‍ കേരളാ ബ്രാഹ്മിന്‍സ് ഫെഡറേഷന്‍ (എകെബി എഫ്) കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ ആര്‍.പി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. അഖില്‍ദേവ് നമ്പൂതിരി കീഴ്പാട്ടില്ലം, മല്ലിശ്ശേരി ലതീഷ് നമ്പൂതിരി, രാജന്‍ നമ്പൂതിരി വിളക്കോട്, എം.എസ്.നമ്പൂതിരി തുടങ്ങിയവര്‍ സംസാരിച്ചു.
















