ശ്രീകണ്ഠപുരം: മലയോര വികസനത്തിന് നാന്ദികുറിക്കേണ്ട മലയോര ഹൈവേ പ്രവര്‍ത്തി നിര്‍ത്തിവെച്ച ഇടതുപക്ഷ സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി ഇരിക്കൂര്‍ നിയോജക മണ്ഡലം കമ്മറ്റി ഇന്ന് കരിദിനം ആചരിക്കും. മലയോര വികസനത്തിന് തുരങ്കംവെക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ കക്ഷിരാഷ്‌ട്രീയ ഭേദമന്യേ പ്രതിഷേധിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
















