വെല്ലിങ്ടണ്‍: ന്യൂസ്‌ലന്റിലെ ഒറ്റപ്പെട്ട മലമേഖലയില്‍ ഒരുമാസം ഒറ്റപ്പെട്ടുപോയ ചെക് വനിതയെ രക്ഷപ്പെടുത്തി.
സൗത്ത് ഐലന്റിലെ ഫിയോര്‍ഡ്‌ലാന്‍ഡ് നാഷണല്‍ പാര്‍ക്കിനു സമീപമുള്ള മലമേഖലയില്‍ ഭര്‍ത്താവുമൊത്ത് സഞ്ചരിക്കവേ വഴുതി വീണ് കൊല്ലപ്പെടുകയായിരുന്നു.
കഴിഞ്ഞ ജൂലൈ 26-ന് ഇരുവരും നടക്കാന്‍ പോയതാണ്. 28-ന് ഭര്‍ത്താവ് താഴ്ചയിലേക്ക് വീണു. ഭാര്യ അയാള്‍ക്കൊപ്പം നിരങ്ങിയിറങ്ങിച്ചെന്നു. എന്നാല്‍ അപ്പോഴേക്കും അയാള്‍ മരിച്ചു.
തുടര്‍ന്ന് അവര്‍ അവിടെ ഒഴിഞ്ഞു കണ്ട കുടിയില്‍ കയറി മഞ്ഞു വീഴ്ചയില്‍നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് വിശദീകരിക്കുന്നു. അസാധാരണമാണ് സംഭവമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
















