ബീജിങ്ങ്: ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണ ലംഘിക്കുന്ന ഒന്നും ചെയ്യരുതെന്ന് ഭാരതത്തോട് ചൈന. ഭാരതം ബ്രഹ്‌മോസ് മിസൈല്‍ വിന്യസിക്കുന്നുവെന്ന വാര്‍ത്തകളോട പ്രതികരിക്കുകയായിരുന്നു ചൈനീസ് പ്രതിരോധമന്ത്രാലയ വക്താവ് വൂ ക്യാന്‍.
290കിലോമീറ്റര്‍ പരിധിയുള്ള ബ്രഹ്‌മോസ് സൂപ്പര്‍സോണിക് മിസൈല്‍ കിഴക്കന്‍ അതിര്‍ത്തിക്കടുത്ത് വിന്യസിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. 4300 കോടിയുടെ പദ്ധതിയാണിത്. നൂറ് ബ്രഹ്‌മോസ് മിസൈലുകള്‍ നവീകരിക്കാനാണ് പരിപാടി.
















