റോം: ഇറ്റലിയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 10 പേർ കൊല്ലപ്പെട്ടു. ഇറ്റലിയിലെ മധ്യമേഖലയിലാണ് റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പുലര്‍ച്ചെ 3.35 ഓടെ ഉണ്ടായത്.
വടക്കു-പടിഞ്ഞാറന്‍ പ്രദേശമായ നോര്‍സിയയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു. നോര്‍സിയ, അക്യുമോലി, അമാട്രൈസ് എന്നീ നഗരങ്ങളിലാണ് ഭൂകമ്പം കനത്ത നാശം വിതച്ചത്.
ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒട്ടനവധി പേർ കുടുങ്ങിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
















