Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ശോഭ തെളിഞ്ഞ ജീവിതയാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2016, 10:41 am IST
in Vicharam

ലോകത്തില്‍ ഒരാളുടെ ജന്മദിനം ബാലദിനമായി പ്രഖ്യാപിക്കണമെങ്കില്‍ ശ്രീകൃഷ്ണജയന്തിയല്ലാതെ മറ്റെന്തുണ്ട്? ആയുഷ്‌കാലം മുഴുവന്‍ ബാലപീഡനത്തിനു വിധേയനാവുകയും, പീഡിപ്പിക്കാന്‍ വന്നവരെ വെറുതെവിടാതിരിക്കുകയും ചെയ്ത ഒരു കഥാപാത്രം ശ്രീകൃഷ്ണനല്ലാതെ മറ്റൊരാള്‍ ലോകസാഹിത്യത്തിലുണ്ടോ?

ഗര്‍ഭസ്ഥനായിരിക്കുമ്പോള്‍ത്തന്നെ മാതാപിതാക്കള്‍ക്ക് പീഡനമനുഭവിക്കേണ്ടിവന്നെങ്കിലും, ഒരു കുട്ടയിലെടുത്തുവച്ച് ഒളിച്ചുകൊണ്ടുപോയി വളര്‍ത്തിയ ഉണ്ണിക്കണ്ണന്റെ ജന്മദിനം ഇന്നു ലോകമെങ്ങും ആഘോഷിക്കുന്നു. കേരളത്തില്‍ ആ ഉണ്ണിക്കണ്ണസ്മരണ ഉണര്‍ത്തുന്ന ബാലഗോകുലമെന്ന സംഘടനയുണ്ടായി. ശ്രീകൃഷ്ണജയന്തി ബാലദിനമായി ആഘോഷിക്കാന്‍ കേരളീയര്‍ക്ക് ഭാഗ്യവും ലഭിച്ചു.

ഈ വര്‍ഷം ആ ഭാഗ്യദിനം ഇന്നാണ്. ഭാഗ്യശാലികളായ അച്ഛനമ്മമാരും മറ്റു ബന്ധുജനങ്ങളും ശ്രീകൃഷ്ണ ചരിതം ഉദ്‌ഘോഷിച്ച്, വര്‍ണാഭമായ ശോഭായാത്ര നടത്തുന്നു. ശ്രീകൃഷ്ണ സന്ദേശം പ്രചരിപ്പിക്കുകയാണ് ആഘോഷത്തിന്റെ ലക്ഷ്യം. കുട്ടികളെ പീഡിപ്പിക്കുന്നവരെയെല്ലാം ശ്രീകൃഷ്ണകഥ ഓര്‍മിപ്പിക്കണം. പല വേഷത്തില്‍ ഉണ്ണിക്കണ്ണനെ ദ്രോഹിക്കാന്‍ വന്ന കംസചാരന്മാരെക്കുറിച്ച് നാമോര്‍ത്തിരിക്കണം.

അതിസുന്ദരിയായ ഒരമ്മയുടെ വേഷത്തില്‍വന്ന് മുലപ്പാല്‍ നല്‍കി സ്വയം മരണംവരിച്ച പൂതനയെന്ന രാക്ഷസിയെ ഓര്‍ത്തിരിക്കട്ടെ. ബാലപീഡനത്തിന്റെ വാര്‍ത്തകള്‍ പത്രമാധ്യമങ്ങളില്‍ വായിക്കുമ്പോള്‍ മാതാപിതാക്കളുടെ വേഷത്തിലും കുട്ടികളെ ദ്രോഹിക്കുന്നവരുണ്ടെന്നറിഞ്ഞിരിക്കട്ടെ.

സുഖസൗകര്യവും ധനസമൃദ്ധിയുമുണ്ടെങ്കിലും കുട്ടികളെ സ്‌നേഹിച്ചുവളര്‍ത്തണമെന്നില്ല. കുട്ടികളെ വേണ്ടതുപോലെ വളര്‍ത്താന്‍ അമ്മമാര്‍ക്കു വിഷമം, മുലപ്പാല്‍ കൊടുക്കാന്‍ വിഷമം, താരാട്ടുപാടി ഉറക്കാന്‍ വിഷമം. അതെല്ലാം ജോലിക്കാരെയോ ഇതര സംസ്ഥാനക്കാരെയോ ഏല്‍പ്പിച്ച് സൗന്ദര്യസംരക്ഷണവുമായി നടക്കുന്ന അമ്മമാര്‍ സുലഭമാണ്.

കുട്ടികള്‍ ഒന്നുമതി എന്നുപറയുന്ന ധനവാന്മാരുടെ തീരുമാനത്തിന്റെ പൊരുളെന്താണ്? പ്രസവിക്കുകയും വളര്‍ത്തുകയും പഠിപ്പിക്കുകയും, വീട്ടില്‍ത്തന്നെ താമസിപ്പിക്കുകയും ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നു ഭാവിക്കുന്ന മലയാളികളെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കുട്ടി ഒന്നുമതിയെന്നും അവനെ ഉണ്ണിക്കണ്ണന്റെ വേഷം കെട്ടിച്ച്, ഫോട്ടോ സോഷ്യല്‍ മീഡിയയിലിടുന്ന ഇന്നത്തെ അമ്മമാരില്‍, ആ കുട്ടി തന്റെ കൂടെത്തന്നെ വളരണമെന്നും രണ്ടോ മൂന്നോ കുട്ടികള്‍ വേണമെന്നും ചിന്തിക്കുന്ന എത്ര പേരുണ്ട്?

ഉണ്ണിക്കണ്ണന്റെ കഥ ബാലലീലയുടേതാണ്. കാലിമേച്ചും കാട്ടില്‍പോയി കളിച്ചും കണ്ടതെല്ലാം ചെയ്തും കൂട്ടുകൂടി നടക്കാന്‍ ഇന്നത്തെ കുട്ടികളെ രക്ഷകര്‍ത്താവനുവദിക്കുമോ, അവസരം കിട്ടുമോ, സൗകര്യങ്ങളുണ്ടോ? കുട്ടിയുടെ സര്‍ഗവാസനയനുസരിച്ച് അവനെ വിദ്യപഠിക്കാന്‍ അനുവദിക്കാറുണ്ടോ? അച്ഛനമ്മമാരും അദ്ധ്യാപകരും മാനേജുമെന്റും സര്‍ക്കാരും ചേര്‍ന്ന് നെയ്‌തെടുക്കുന്ന വലയ്‌ക്കുപുറത്തുകടക്കാന്‍ ഇന്നത്തെ കുട്ടികള്‍ക്ക് കഴിയുമോ?

കൂട്ടപ്രമോഷനും, കൂട്ട എന്‍ട്രന്‍സ് ഏടാകൂടവും കടന്നുപോകേണ്ടിവരുമ്പോള്‍ ഏതെങ്കിലുമൊരു കുട്ടിക്ക് സ്വതന്ത്രചിന്തയ്‌ക്കോ, സ്വന്തം വാസന വികസിപ്പിക്കാനോ പഴുതുകിട്ടുമോ?

കുട്ടിക്കാലത്ത് അച്ഛനോടൊപ്പം പാടത്ത്, പണിശാലയില്‍ പോയി പണിചെയ്തു പഠിക്കുന്നവന് സ്വന്തം ഭാവനയ്‌ക്കനുസരിച്ച് പുതിയ വസ്തുക്കള്‍ നിര്‍മിച്ചെടുക്കാന്‍ കഴിയും. ഇന്നേതെങ്കിലും കുട്ടിക്ക് ഇതിന് കഴിയുമോ, പാരമ്പര്യത്തൊഴില്‍ നശിച്ചില്ലേ? ഭഗവാന്‍ ശ്രീകൃഷ്ണന്റെ പേരിലുള്ള ശ്രീകൃഷ്ണജയന്തിയാഘോഷങ്ങള്‍, സംസ്‌കാരസമ്പന്നമായ പുതിയ തലമുറയെ വളര്‍ത്തുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ അവസരം നല്‍കട്ടെ.

ബാലഗോകുലം കുട്ടികളുടെ സാംസ്‌കാരിക പ്രസ്ഥാനമാണെന്നു പറയാറുണ്ട്. അതുകൊണ്ട് കുട്ടികളിലൊതുങ്ങിനില്‍ക്കുന്നതല്ല ബാലഗോകുലത്തിന്റെ പ്രവര്‍ത്തനം. കുടുംബവും സമൂഹവും വഴിതെറ്റിയാല്‍ കുട്ടികള്‍വഴി ഒന്നുംചെയ്യാന്‍ പറ്റില്ല. സമൂഹത്തിന്റെ സഹകരണവും സംസ്‌കരണവും അനുപേക്ഷണീയമാണ്. സ്വാര്‍ത്ഥയുടെയോ, പാര്‍ട്ടിയുടെയോ, ജാതിയുടെയോ, മതത്തിന്റെയോ പേരില്‍ ആരും വിട്ടുനില്‍ക്കാന്‍ പാടില്ല. തന്റെ കുട്ടിയോടൊപ്പം എല്ലാവരും ശോഭായാത്രയില്‍ പങ്കെടുക്കട്ടെ.

തങ്ങളുടെ കുട്ടികള്‍ ഉണ്ണിക്കണ്ണന്മാരും, രാധമാരുമാണ്. അവരെ രക്ഷിക്കുവാന്‍, നല്ലപോലെ വളര്‍ത്തുവാന്‍ തങ്ങളും കൂടെവേണം എന്ന ചിന്തകൊണ്ടാണ്, ശോഭായാത്രയില്‍ കുടുംബാംഗങ്ങള്‍ എല്ലാവരും പങ്കാളികളാകണം എന്നുപറയുന്നത്. ഈ കൂട്ടായ്‌മയില്‍ക്കൂടി സംസ്‌കാര സമ്പന്നമായ, സാത്വികമായ സമൂഹത്തെക്കുറിച്ചാണ് ബാലഗോകുലം ചിന്തിക്കുന്നത്. നമ്മുടെ പ്രകൃതി സമ്പത്ത് സംരക്ഷിക്കാന്‍, പാരമ്പര്യ സംസ്‌കാരെത്ത രക്ഷിക്കാന്‍, തൊട്ടടുത്തു നില്‍ക്കുന്നവരിലെ ദുര്‍വിചാരം സദ്‌വിചാരമാക്കി മാറ്റാന്‍ ഇങ്ങനെയുള്ള സംരംഭങ്ങളാവശ്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

Kerala

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

India

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

World

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

പുതിയ വാര്‍ത്തകള്‍

ബിജെപിയെ തോല്‍പിക്കാന്‍ വോട്ടുമറിച്ചു; സിപിഎം ഏറ്റുവാങ്ങിയത് വമ്പന്‍ തോല്‍വി

കാസര്‍കോട് ജില്ലയില്‍ സിപിഎംവോട്ട് മറിച്ചു; സാമുദായിക ധ്രുവീകരണം നടന്നു: കെ. സുരേന്ദ്രന്‍

ഗണേഷ്‌കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍

അപ്രസക്തരായി ഗണേശനും കോവൂരും

ചിറ്റൂരില്‍ അഡ്വ. വി മുരുകദാസ് വീണത് അപരന്‍ കാരണം

ജ്യോത്സ്യന്‍ രാധന്‍ പണ്ഡിറ്റ് (ഇടത്ത്)

നടന്‍ വിജയിന്റെ സുനാമി ജാതകമെന്ന് ജ്യോത്സ്യന്‍ രാധന്‍ പണ്ഡിറ്റ്, വിജയിന് രാഷ്‌ട്രീയത്തിലിറങ്ങാന്‍ കരുത്ത് പകര്‍ന്നവരില്‍ ഈ ജ്യോത്സ്യനും

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

ബിജെപി പഞ്ചാബ് പിടിക്കാന്‍ കണ്ടുവെച്ച യുവനേതാവ് രാഘവ് ഛദ്ദ (വലത്ത്) പഞ്ചാബിലെ ആം ആദ്മി മുഖ്യമന്ത്രി ഭഗവന്ത് മാന്‍ (നടുവില്‍) ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍ (ഇടത്ത്)

ഇനി അടുത്ത വര്‍ഷം പഞ്ചാബില്‍ രാഘവ് ഛദ്ദ ആംആദ്മി സര്‍ക്കാരിനെ ചൂലുകൊണ്ട് തൂത്ത് കളയും

ദൈവത്തിന്റെ സ്വന്തം നാട്ടിൽ താമര സാന്നിധ്യം അറിയിച്ചു ; അഭിനന്ദിച്ച് ഉണ്ണിമുകുന്ദൻ

വി.ഡി. സതീശനെ അഭിനന്ദിച്ച് നടിയും മോഡലുമായ റിനി ആന്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.