വമ്പന്‍ പവിഴം
ഫിലിപ്പൈന്‍സ്: മീന്‍പിടിത്തക്കാരന്റെ കിടയ്‌ക്കക്ക് അടിയില്‍ അമൂല്യമായ പവിഴം. 34 കിലോ ഭാരവും രണ്ടടി നീളവും ഒരടി വീതിയും ഉള്ള ഇതിന് 609 കോടി (ആയിരം ലക്ഷം ഡോളര്‍) രൂപ വിലവരും. പത്തു വര്‍ഷമായി ഇത് കിടക്കയ്‌ക്ക് അടിയില്‍ വച്ചാണ് കക്ഷി ഉറങ്ങിയിരുന്നത്. ഫിലിപ്പൈന്‍സിലെ പല്‍വാന്‍ ദ്വീപിലാണ് സംഭവം. മീന്‍പിടിത്തക്കാരന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.
മീന്‍പിടിക്കുന്നതിനിടെ വലയില്‍ കരുങ്ങിയ വലിയ ചിപ്പി പൊളിച്ചപ്പോഴാണ് പവിഴം കിട്ടിയത്. ഇതിന്റെ വിലയെപ്പറ്റി വലിയ ബോധമൊന്നും ഇല്ലാതിരുന്ന ഇയാള്‍ അതു കിടക്കയ്‌ക്ക് അടിയില്‍ സൂക്ഷിച്ചു. കഴിഞ്ഞ ദിവസം കുടില്‍ കത്തിയപ്പോള്‍ ഇത് കണ്ട ഒരു വിനോദ സഞ്ചാരിയാണ് കാര്യങ്ങള്‍ വിദശമായി ചോദിച്ചറിഞ്ഞ് ഇതിന്റെ മൂല്യം ബോധ്യപ്പെടുത്തിക്കൊടുത്തത്.
ലോകത്ത് ഇന്ന് കണ്ടെത്തിയിട്ടുള്ളതില്‍ വച്ചേറ്റവും വലുത് അള്ളാഹുവിന്റെ പവിഴമാണ്. 6.4 കിലോ ഭാരമുള്ള ഇതിന് 230 കോടി രൂപയാണ് വില. ഇതും പല്‍വാനില്‍ നിന്നാണ് 1934ല്‍ ലഭിച്ചത്. പവിഴം കാണാന്‍ പ്യൂര്‍ട്ടോ പ്രിന്‍സെസയിലേക്ക് ജനങ്ങളുടെ ഒഴുക്കാണ്.
















