ലോകപ്രശ്‌സ്ത ഗണിതശാസ്ത്രജ്ഞന്‍ സെഡ്രിക് വിലാന വീണ്ടും ഭാരതത്തില്‍.
ഗണിശാസ്ത്രത്തിനുള്ള ഉന്നത ബഹുമതിയായ ഫീല്‍ഡ്‌സ് മെഡല്‍ 2010 ല്‍ നേടിയത് വിലാനിയായിരുന്നു. ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ അന്നത്തെ ഭാരത രാഷ്‌ട്രപതി പ്രതിഭാപാട്ടീലായിരുന്നു അവാര്‍ഡ് നല്‍കിയത്.
ആറുവര്‍ഷം കഴിഞ്ഞ് വീണ്ടും ഭാരതത്തിലെത്തിയിരിക്കുകയാണ് വിലാനി. മുംബൈയിലും ബാംഗ്ലൂരിലും കൊല്‍ക്കത്തയിലും ഗണിത പ്രഭാഷണങ്ങള്‍ നടത്താന്‍. വിഷയം അതിഗംഭീരം. ത്രികോണം, വാതകങ്ങള്‍, വില, പിന്നെ മനുഷ്യനും. അങ്ങനെ വരുമ്പോള്‍ വിലാനിയുടെകണക്കുകള്‍ തെറ്റുന്നില്ല.
സെഡ്രിക് വിലാനി വെറുമൊരു ഗണിതശാസ്ത്രജ്ഞനല്ല. കണ്ണഞ്ചിപ്പിക്കുന്ന വേഷവിധാനങ്ങളോടെ ഫ്രഞ്ച് ഫാഷന്‍ മാസികകളുടെ മുഖചിത്രത്തില്‍ കാണാം വിലാനിയെ. ഫ്രഞ്ചില്‍ കോമിക്‌സ് എഴുതാനും വിലാനിയുണ്ട്. ഇതൊന്നും പോരാഞ്ഞ് ഗണിതത്തിന്റെ മഹത്വം വാഴ്‌ത്തുന്ന ആഗോളയാത്രകളും മുടക്കാറില്ല വിലാനി.
മൂന്നു പീസ് സ്യൂട്ട്, കഴുത്തില്‍ അയഞ്ഞ ബോയ്‌ക്കുമേല്‍ കൊരുത്തിട്ടിരിക്കുന്ന ബഹുവര്‍ണ ടൈ,സ്‌പൈഡറിന്റെ രൂപത്തിലുള്ള സൂചിപ്പതക്കം. ഇതെല്ലാം ധരിച്ചാല്‍ വിലാനിക്ക് ഫോട്ടൊ ഷൂട്ടുകളില്‍ കൈനിറയെ സമ്മാനവുന്ന പതിവ്.
എവിടെപ്പോയാലും വേഷവിധാനത്തില്‍ വിട്ടുവീഴ്ച പതിവില്ല. ഇവിടെയാകുമ്പോള്‍ സഹിക്കാനാവാത്ത ചൂടുകാരണം ഓവര്‍കോട്ട്് ഉപയോഗിക്കാറില്ലെന്നുമാത്രം.
















