പ്രിറ്റോറിയ: സ്വവര്‍ഗ ദമ്പതികള്‍ക്ക് ഒറ്റത്തവണത്തെ പ്രസവത്തില്‍ മൂന്ന് കുഞ്ഞുങ്ങള്‍. ദക്ഷിണാഫ്രിക്കയിലെ പ്രിറ്റോറിയയില്‍ നിന്നാണ് ഈ വാര്‍ത്ത.
സ്വവര്‍ഗ ദമ്പതികളായ ക്രിസ്റ്റോയ്‌ക്കും തിയോ മെനലോവയുമാണ് കുട്ടികളുടെ അച്ഛന്‍മാര്‍. ലോകത്ത് സ്വവര്‍ഗ ദമ്പതികള്‍ക്ക് ഒരു പ്രസവത്തില്‍ മൂന്ന് കുഞ്ഞുങ്ങള്‍ ആദ്യമായാണ്
വാടകഗര്‍ഭപാത്രത്തിലൂടെയോ ദത്തെടുക്കലിലൂടെയോ ആണ് സ്വവര്‍ഗ ദമ്പതികള്‍ കുട്ടികളെ നേടുന്നത്. ഇവര്‍ക്ക് ദത്തെടുക്കലിന് താത്പര്യമുണ്ടായിരുന്നില്ല. വാടക ഗര്‍ഭപാത്രത്തിനായി ഇവര്‍ക്ക് ഏറെ പണിപ്പെടേണ്ടി വന്നു. സ്വവര്‍ഗദമ്പതികളായത് കൊണ്ട് ഇവര്‍ക്ക് ഗര്‍ഭപാത്രം നല്‍കാന്‍ ആരും തയാറായിരുന്നില്ല. പിന്നെ അയല്‍ക്കാരിയുടെ ഒരു പരിചയക്കാരിയാണ് ഗര്‍ഭം ധരിക്കാന്‍ തയാറായത്.
ക്രിസ്റ്റോയുടെയും തിയോയുടെയും ബീജങ്ങള്‍ വെവ്വേറെ കൃത്രിമ ബീജസങ്കലനം നടത്തി വാടക ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു.
ഏറ്റവും ഒടുവില്‍ നടത്തിയ സ്‌കാനിംഗിലാണ് ഒരു ഭ്രൂണം രണ്ടായി വിഭജിച്ച് മൂന്നാമത്തെ
കുഞ്ഞും ഉണ്ടായിട്ടുണ്ടെന്ന് മനസിലായത്. രണ്ട് പെണ്‍കുഞ്ഞുങ്ങളും ഒരാണ്‍കുട്ടിയുമാണ്.
ഇതില്‍ രണ്ട് പേര്‍ സ്വരൂപ ഇരട്ടകളാണ്. ജോഷ്വാ, സോയ്, കേറ്റ് എന്നാണ് ഈ കുഞ്ഞുങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത്. ദൈവം നല്‍കിയ ഈ മൂന്നിരട്ടി മധുരത്തില്‍ കുട്ടികളുടെ അച്ഛന്‍മാര്‍ സന്തുഷ്ടരാണ്.
















