ന്യൂയോര്‍ക്ക്: തിരക്കേറിയ സംഗീത നിശയിലേക്ക് വൃദ്ധ കാര്‍ ഇടിച്ചുകയറ്റി. എട്ടു പേര്‍ക്ക് പരിക്ക്. ഞായറാഴ്ച രാത്രി ക്ലീവ്‌ലാന്‍ഡിലാണ് സംഭവം.
പരിപാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിങ്ങില്‍ നിന്ന് കാര്‍ എടുക്കുമ്പോള്‍ ബ്രേക്ക് പെഡലിനു പകരം അബദ്ധത്തില്‍ ആക്‌സിലറേറ്റിലാണ് കാല്‍ ചവിട്ടിയത്.
ഇതോടെ വണ്ടി കുതിച്ച് ജനക്കൂട്ടത്തിലേക്കു കയറി. അവര്‍ക്കും എട്ടുപേര്‍ക്കും പരിക്കേറ്റു, ടെലിഫോണ്‍ പോസ്റ്റ് തകര്‍ന്നു. വൃദ്ധയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ആറു പേര്‍ ആശുപത്രിയിലാണ്.
















