മെക്‌സിക്കോസിറ്റി: പ്രശസ്ത എഴുത്തുകാരനും ക്രാക്ക് പ്രസ്ഥാനത്തിലെ അംഗവുമായ ഇഗ്നേഷ്യ പാഡില്ല (47) ക്യൂറെട്ടാറോയില്‍ വച്ച് കാറപകടത്തില്‍ മരിച്ചു.
ആദ്യ നോവലായ ദ കത്തിഡ്രല്‍ ഓഫ് ദ ഡ്രൗണ്ടിന് 1994ലെ ജുവാന്‍ റുല്‍ഫോ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
മാജിക്കല്‍ റിയലിസത്തില്‍ നിന്ന് മെക്‌സിക്കന്‍ സാഹിത്യത്തെ മോചിപ്പിക്കാന്‍ പാഡില്ല, ജോര്‍ജ് വോള്‍പി, ഇലോയി ഉറൂസ്, മിഗുവല്‍ ഏയ്ഞ്ചല്‍ പലൗ, റിക്കാര്‍ഡ് ഷാവേസ് എന്നിവര്‍ ചേര്‍ന്ന് 1996ല്‍ ക്രാക്ക് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ച് കൊണ്ടാണ് ക്രാക്ക് പ്രസ്ഥാനത്തിന് തുടക്കമിട്ടത്. അതുവരെ ഗബ്രിയേല്‍ ഗാര്‍സ്യേ മാര്‍ക്വേസും കരോള്‍സ് ഫ്യൂവന്റേഴ്‌സും മാരിയോ വര്‍ഗാസ് ലോസയുമടക്കമുള്ളവര്‍ സൃഷ്ടിച്ച മാജിക്കല്‍ റിയലിസത്തിന്റെ പിടിയിലായിരുന്നു ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യം.
















