ബെംഗളൂരു: ആംനെസ്റ്റി ഇന്റര്‍നാഷണലിന് ക്ലീന്‍ ചീറ്റ് നല്‍കിയെന്ന വാര്‍ത്തയെ തള്ളി കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര.
രാജ്യദ്രോഹ കുറ്റം അഭിമുഖീകരിക്കുന്ന ആംനെസ്റ്റിക്ക് രണ്ട് ദിവസം മുമ്പ് ക്ലീന്‍ ചീറ്റ് നല്‍കികൊണ്ട് പരമേശ്വര രംഗത്ത് വന്നിരുന്നു.
എന്നാല്‍ സംസ്ഥാനത്തെ ബിജെപി നേതൃത്വം ഇതിനെ ശക്തമായി എതിര്‍ത്തു. ആംനെസ്റ്റി സംഘടിപ്പിച്ച പരിപാടിക്കിടെ ഭാരത വിരുദ്ധ മുദ്രാവാക്ക്യം വിളിച്ചവരെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം.
ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപി കൂടി ആംനെസ്റ്റിക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ പരമേശ്വര തന്റെ നിലപാടില്‍ നിന്ന് മലക്കം മറിയുകയായിരുന്നു. ആംനെസ്റ്റിക്ക് ക്ലീന്‍ ചീറ്റ് നല്‍കാന്‍ മാത്രം താന്‍ വിഡ്ഢിയല്ലെന്നായിരുന്നു പരമേശ്വരയുടെ വാദം.
കശ്മീരില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് അംനെസ്റ്റിയുടെ ജീവനക്കാര്‍ ദേശവിരുദ്ധ മുദ്രാവാക്ക്യം വിളിച്ചത്. കശ്മീരിന് സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപ്പെട്ട് ബെംഗ്ലൂരുവില്‍ നടന്ന ചടങ്ങിലായിരുന്നു ആംനെസ്റ്റിയുടെ ഭാരത വിരുദ്ധ മുദ്രാവാക്ക്യം.
















