കണ്ണൂര്‍: വൃക്കരോഗ നിയന്ത്രണം ലക്ഷ്യമിട്ട് ഗ്രാമതലത്തില്‍ രോഗനിര്‍ണ്ണയ ക്യാമ്പുകളും ബോധവല്‍ക്കരണ പരിപാടികളും നടത്തുന്നതിനു കണ്ണൂര്‍ വൃക്കരോഗ നിയന്ത്രണ സമിതി നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 3 മണിക്ക് ചേമ്പര്‍ ഹാളില്‍ ഐജി ദിനേന്ദ്ര കാശ്യപ് ഉദ്ഘാടനം ചെയ്യും. മൊബൈല്‍ ലബോറട്ടറിയുടെ ഉദാഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് നിര്‍വ്വഹിക്കും. കണ്ണൂര്‍ വൃക്കരോഗ നിയന്ത്രണ സമിതി ചെയര്‍മാന്‍ ഡി.കൃഷ്ണനാഥ പൈ അധ്യക്ഷത വഹിക്കും. കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഡേവിസ് ചിറമ്മല്‍ മുഖ്യപ്രഭാഷണം നടത്തും. മൊബൈല്‍ ലബോറട്ടറി സ്‌പോണ്‍സര്‍ ചെയ്തവരില്‍ ഒരാളായ സിജു വര്‍ഗീസിനെ ചടങ്ങില്‍ ആദരിക്കും. പദ്ധതിയുടെ ഭാഗമായി ആധുനിക ലാബ് സൗകര്യമുള്ള മൊബൈല്‍ യൂനിറ്റിന്റെ സഹായത്തോടെ രക്തപരിശോധന നടത്തി വൃക്കരോഗം, പ്രമേഹം, രക്തസമ്മര്‍ദ്ദം, ബോഡി മാസ് ഇന്റക്‌സ് എന്നിവ കണ്ടെത്തി ചികിത്സാ നിര്‍ദേശങ്ങള്‍ നല്‍കും. ഒരു ഡോക്ടറുടെയും 3 ലാബ് ടെക്‌നീഷ്യന്‍മാരുടെയും സേവനം യൂനിറ്റിലുണ്ടാകും. വിവിധ സന്നദ്ധ സംഘടനകള്‍ക്കും, പഞ്ചായത്തുകള്‍ക്കും 11,000 രൂപ ഫീസ് അടച്ച് ക്യാമ്പുകള്‍ നടത്താം. ഫോണ്‍. 04972 705309, 9447096281.
വാര്‍ത്തസമ്മേളനത്തില്‍ സമിതി ചെയര്‍മാന്‍ ഡി.കൃഷ്ണാനന്ദ പൈ, കണ്‍വീനര്‍ ടി.കെ.രമേഷ് കുമാര്‍, സിജു വര്‍ഗീസ്, സുശീല്‍ ആറോണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
















